കൊച്ചി: തൃശൂർ പാലിയേക്കര ടോൾ കമ്പനിയെയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും പ്രതിചേർത്ത് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മണ്ണുത്തി -അങ്കമാലി ദേശീയപാത നിർമാണത്തിൽ അഴിമതിയുണ്ടെന്ന് കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. നിർമാണത്തിൽ 102.44 കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം.
2006 മുതൽ 2016 വരെയുള്ള കരാർ വ്യവസ്ഥകൾ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി പാലിച്ചില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. കരാർ വ്യവസ്ഥകൾ പാലിക്കാതെ ടോൾ പിരിച്ചു, ദേശീയപാത അതോറിറ്റി അധികൃതരുമായി ക്രിമിനൽ ഗൂഢാലോചന നടത്തി സർക്കാറിന് നഷ്ടമുണ്ടാക്കി, നിർമാണ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തി, 12 ബസ് ബേ നിർമിക്കേണ്ട സ്ഥാനത്ത് മൂന്നെണ്ണം മാത്രമാണ് പൂർത്തിയാക്കിയത്, പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിലും കരാർ ലംഘനം നടത്തി എന്നിവയാണ് റിപ്പോർട്ടിലെ ആരോപണങ്ങൾ. കമ്പനി ഉദ്യോഗസ്ഥരും പാലക്കാട് എൻ.എച്ച് അതോറിറ്റി ഓഫിസിലെ ജീവനക്കാരുമാണ് പ്രതികൾ. സി.ബി.ഐ കൊച്ചി യൂനിറ്റ് ഇൻസ്പെക്ടർ എൻ.ആർ. സുരേഷാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.