കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദെൻറ പ്രൈവറ്റ് സെക്രട്ടറിയെ സി.ബി.ഐ ചോദ്യംചെയ്തു. സി.പി.എം കാസർകോട് ജില്ല സെക്രട്ടറിയേറ്റ് അംഗം ഡോ. വി.പി.പി. മുസ്തഫയെയാണ് സി.ബി.ഐ ഡിവൈ.എസ്.പി ടി.പി. അനന്തകൃഷ്ണെൻറ നേതൃത്വത്തിൽ കാസർകോട് െഗസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫിസിൽ േചാദ്യംചെയ്തത്. പെരിയയിലെ കോൺഗ്രസ് അക്രമവുമായി ബന്ധപ്പെട്ട് 2019 ജനുവരി ഏഴിന് കല്യോട്ട് ബസാറിൽ സി.പി.എം പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു.
ജനുവരി അഞ്ചിന് സി.പി.എം പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ, കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു സി.പി.എം യോഗം. വി.പി.പി. മുസ്തഫയായിരുന്നു മുഖ്യപ്രസംഗകൻ. 'പാതാളത്തോളം ക്ഷമിച്ചു. ഇനി ചവിട്ടാൻ വന്നാൽ റോക്കറ്റുപോലെ കുതിച്ചുയരും. അതിെൻറ വഴിയിൽ ഗോവിന്ദൻ നായരെന്നല്ല, ബാബുരാജെന്നല്ല (ഇരുവരും പെരിയയിലെ കോൺഗ്രസ് നേതാക്കൾ) ഒരൊറ്റ എണ്ണവും ചിതയിൽ പെറുക്കി വെക്കാനാവാത്തവിധം ചിതറും' എന്ന മുസ്തഫയുടെ പ്രസംഗമാണ് വിവാദമായത്. ഇത്തരം പ്രസംഗമാണ് പ്രതികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതെന്നും മുസ്തഫയെ പ്രതിയാക്കുകയാണ് വേണ്ടെതെന്നും ഇരകളുടെ കുടുംബം കോടതിയിൽ ആവശ്യപ്പെടു.
മുസ്തഫയെ പ്രതിയാക്കാതെ സാക്ഷിയാക്കുകയായിരുന്നു ക്രൈംബ്രാഞ്ച് ചെയ്തത് എന്നായിരുന്നു ഇരകളുടെ കുടുംബത്തിെൻറ പരാതി. 154ാം സാക്ഷിയാക്കുകയായിരുന്നു മുസ്തഫ. ഇൗ പ്രസംഗത്തിനുശേഷം ഒന്നര മാസം കഴിഞ്ഞ് ഫെബ്രവുരി 17നാണ് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് മുസ്തഫക്ക് ഹാജരാകാൻ നോട്ടീസ് നൽകിയത്. പ്രസംഗം വളച്ചൊടിച്ചതാണെന്ന വിശദീകരണമാണ് സി.ബി.ഐക്ക് നൽകിയത്. ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം മുസ്തഫയെ ചോദ്യം ചെയ്തിരുന്നു.
സി.പി.എം ജില്ല കമ്മിറ്റി അംഗം വി.വി. രമേശൻ, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. രാജ്മോഹൻ എന്നിവരെയും ചോദ്യം ചെയ്തിരുന്നു. ഫോൺ രേഖകളുെട അടിസ്ഥാനത്തിലാണ് ഇവർക്ക് നോട്ടീസ് നൽകിയത്. ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതി എ. പീതാംബരെൻറ എല്ലാ കേസുകളും വാദിച്ചുെകാണ്ടിരുന്ന അഡ്വ. ബിന്ദുവിനെയും കേസിലെ പ്രതിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ കെ. മണികണ്ഠന് നിയമോപദേശം നൽകിയെന്നുപറയുന്ന അഡ്വ. എ.ജി. നായർ എന്നിവരെയും ചോദ്യം ചെയ്തിട്ടുണ്ട്. ഡിസംബർ നാലിനകം കേസന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിക്കാനാണ് സി.ബി.ഐയോട് ഹൈകോടതി നിർദേശിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.