പാലാ: വിജയം ആഘോഷമാക്കി ശ്രീലക്ഷ്മി. സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ശ്രീലക്ഷ്മി നേട്ടം അറിയുേമ്പാൾ പാലായിലായിരുന്നു. പാലാ ചാവറ സി.എം.ഐ പബ്ലിക് സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിനും എൻട്രൻസ് പരീക്ഷക്കുമുള്ള ബ്രിഡ്ജ് കോഴ്സിന് പരിശീലനത്തിലാണ് ഇൗ മിടുക്കി. സ്കൂൾ ഹോസ്റ്റലിലാണ് താമസം.
500 മാർക്കിൽ 499 മാർക്കാണ് നേടിയത്. കണക്കിന് മാത്രം ഒരു മാർക്ക് നഷ്ടമായി. ഇംഗ്ലീഷ്, സംസ്കൃതം, സയൻസ്, സോഷ്യൽ എന്നിവക്കെല്ലാം മുഴുവൻ മാർക്കും. മെഡിസിന് പോകണം, ഒരു നല്ല ഡോക്ടറാകണം എന്നെല്ലാമാണ് ആഗ്രഹങ്ങൾ. കേരള ഹൈേകാടതിയിലെ സീനിയർ ഗവ. പ്ലീഡറായ എസ്. ഗോപിനാഥനും എറണാകുളം മഹാരാജാസ് കോളജ് കൺേട്രാളർ ഓഫ് എക്സാമിനേഷൻ ഡോ. എൽ.പി. രമയുമാണ് മാതാപിതാക്കൾ. തിരക്കിനിടയിലും ഇരുവരും ഒപ്പമുള്ളതാണ് പ്രചോദനമെന്നും കുട്ടി പറയുന്നു.
റാങ്ക് പ്രഖ്യാപനം വന്നതോടെ ചാവറ ഹോസ്റ്റലിലെ സഹപാഠികളും സി.എം.ഐ സ്ഥാപനങ്ങളുടെ മാനേജർ ഫാ.മാത്യു കരീത്തറയും അധ്യാപകരും ചേർന്ന് ശ്രീലക്ഷ്മിക്ക് അഭിനന്ദനങ്ങളും മധുരവും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.