ന്യൂഡൽഹി: പ്രവാസികളെ നാട്ടിെലത്തിക്കുന്നതിന് മുമ്പ് കോവിഡ് പരിേശോധനക്കായി ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന കേരളത്തിെൻറ ആവശ്യം കേന്ദ്രം തള്ളി. ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്നും അത് അംഗീകരിക്കുന്നില്ലെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
പല രാജ്യങ്ങളും ട്രൂനാറ്റ് അംഗീകരിച്ചിട്ടില്ലെന്നും അപ്രായോഗികമെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിർദേശം തള്ളിയത്. വിദേശ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേരള സർക്കാർ തീരുമാനിച്ചിരുന്നു. ട്രൂനാറ്റ് റാപ്പിഡ് പരിശോധനക്ക് ശേഷം മാത്രമേ യാത്രക്കാരെ വിദേശത്ത് നിന്ന് കൊണ്ടുവരാവൂവെന്ന് കേരളം കേന്ദ്രത്തോട് ആവശ്യെപ്പട്ടിരുന്നു.
രോഗബാധിതരെയും അല്ലാത്തവരെയും ഒരേ വിമാനത്തിൽ നാട്ടിലെത്തിക്കുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേരള സർക്കാറിെൻറ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.