തിരുവനന്തപുരം: കേരള പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് ഉെണ്ടന്ന ആനിരാജയുടെ പ്രസ്താവനക്ക് എതിരായിരുന്നു കേന്ദ്ര സെക്രേട്ടറിയറ്റ് തീരുമാനമെന്ന് സി.പി.െഎ കേരളഘടകം. വിരുദ്ധമായ വ്യാഖ്യാനത്തിന് ഇടനൽകിയ ജനറൽ സെക്രട്ടറി ഡി. രാജയുടെ പ്രസ്താവനയിലെ അതൃപ്തി കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. കേന്ദ്ര സെക്രേട്ടറിയറ്റ് തീരുമാനം സംസ്ഥാന നിർവാഹകസമിതിയിൽ റിപ്പോർട്ട് ചെയ്യുേമ്പാൾ മൂന്നോളം അംഗങ്ങളാണ് വിഷയം ശ്രദ്ധയിൽപെടുത്തിയത്.
ആനിരാജയുടെ പ്രസ്താവനക്ക് എതിരെ യോഗത്തിൽ വിമർശനവും ഉയർന്നു. രാജയുടെ വിശദീകരണവും ആനിരാജയുടെ പ്രസ്താവനയും ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന വികാരമാണ് നിർവാഹക സമിതിയിൽ ഉയർന്നത്.
ഒരു സംസ്ഥാന ഘടകവുമായി ബന്ധപ്പെട്ട് ആലോചിക്കേണ്ട രാഷ്ട്രീയവിഷയം അതില്ലാതെ പാർട്ടിയുടെ ഒരു ബഹുജന സംഘടനാ നേതാവ് പറഞ്ഞത് ശരിയല്ലെന്ന് കേന്ദ്ര സെക്രേട്ടറിയറ്റ് തീരുമാനിക്കുകയും അത് ദേശീയ നിർവാഹകസമിതിയിൽ റിപ്പോർട്ട് ചെയ്യുകയുമുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ബഹുജനസംഘടനാ വിഷയങ്ങളിൽ സ്വതന്ത്രമായി അഭിപ്രായം പറയാം. എന്നാൽ രാഷ്ട്രീയ വിഷയങ്ങളിൽ അതത് സംസ്ഥാന ഘടകവുമായി ആലോചിച്ച ശേഷമേ പ്രതികരിക്കാവൂയെന്നാണ് വിലയിരുത്തൽ.
എന്നാൽ ഇതിന് വിരുദ്ധമായ വാർത്തകളാണ് മലയാള പത്രങ്ങൾ റിേപ്പാർട്ട് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ അംഗങ്ങൾ, പൊലീസിനെ വിമർശിക്കുന്നതിൽ തെറ്റില്ലെന്ന പ്രസ്താവനയാണ് ഡി. രാജയുടേതായി വന്നതെന്നും പറഞ്ഞു. ആനിരാജയുടെ പ്രസ്താവന അപക്വമാണ്. അവരുടെ പ്രതികരണം കേരളത്തിൽ പ്രതിപക്ഷത്തിന് ആയുധമായെന്നും വിമർശനം ഉയർന്നു. രാജയുടെ പ്രസ്താവനയിലെ വൈരുധ്യം കേന്ദ്ര സെക്രേട്ടറിയറ്റംഗമായ ബിനോയ് വിശ്വം ജനറൽ സെക്രട്ടറിയുടെയും കേന്ദ്ര സെക്രേട്ടറിയറ്റിെൻറയും ശ്രദ്ധയിൽപെടുത്തണമെന്ന് യോഗം നിർദേശിച്ചു.
തുടർന്ന് സംസാരിച്ച ബിനോയ് വിശ്വം കേന്ദ്ര സെക്രേട്ടറിയറ്റ് തീരുമാനവും രാജ വാർത്തസേമ്മളനത്തിൽ പറഞ്ഞതും തമ്മിൽ വൈരുധ്യമില്ലെന്ന് വ്യക്തമാക്കി. തമിഴ് മാധ്യമ പ്രവർത്തകരോട് തീരുമാനം തമിഴിൽ വിശദീകരിച്ചത് വ്യാഖ്യാനിച്ചതിലുണ്ടായ വൈരുധ്യമാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.