കേ​ര​ള​ത്തി​ലെ ഓ​രോ ജി​ല്ല​യി​ലും വൃദ്ധസദനം ആരംഭിക്കാൻ കേന്ദ്രം തയാർ -മന്ത്രി രാം​ദാ​സ് അത്താവാലെ

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ഓ​രോ ജി​ല്ല​യി​ലും ഓ​രോ വൃ​ദ്ധ​സ​ദ​നം തു​ട​ങ്ങാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​ണെ​ന്ന്​ കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി ശാ​ക്തീ​ക​ര​ണ സ​ഹ​മ​ന്ത്രി രാം​ദാ​സ് അത്താവാലെ. കേ​ന്ദ്ര സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്റെ സ​ഹാ​യ​ത്തോ​ടെ രാ​ജ്യ​ത്ത് ഇ​തു​വ​രെ 1658 വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ ഒ​മ്പ​തെ​ണ്ണം കേ​ര​ള​ത്തി​ലാ​ണ്. അ​വ കൂ​ടാ​തെ​യാ​ണ്​ എ​ല്ലാ ജി​ല്ല​യി​ലും ഓ​രോ​ന്നു​കൂ​ടി തു​ട​ങ്ങു​ക​ മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ച്ചി​യി​ൽ ഒ​രു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം എ​റ​ണാ​കു​ളം ഗ​വ. ഗെ​സ്റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന 1720 ല​ഹ​രി​മു​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ 109 എ​ണ്ണം കേ​ര​ള​ത്തി​ലാ​ണ്. 20 കോ​ടി 73 ല​ക്ഷം രൂ​പ കേ​ര​ള​ത്തി​ൽ ഇതുവ​രെ കേ​ന്ദ്രം ചെ​ല​വാ​ക്കി​യി​ട്ടു​ണ്ടെന്ന് രാം​ദാ​സ് അത്താവാലെ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Centre is ready to start one old age home in each district of Kerala - Ramdas Athawale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.