മഹല്ല് കമ്മിറ്റികൾക്ക് മുൻ കമ്മിറ്റിയെ കുറിച്ച് പരാതി പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടാത്ത അവസ്ഥ- എം.കെ. സക്കീർ

കണ്ണൂർ: പുതിയ മഹല്ല് കമ്മിറ്റികൾക്ക് തൊട്ടു മുമ്പുള്ള കമ്മിറ്റിയെ കുറിച്ച് എന്തെങ്കിലുമൊരു പരാതി നൽകിയില്ലെങ്കിൽ സമാധാനം കിട്ടില്ല എന്ന സ്ഥിതിയാണുള്ളതെന്നും എത്രയെത്ര പരാതികളാണ് ഇങ്ങനെ ലഭിക്കുന്നതെന്നും വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ.

പത്തുവർഷത്തെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളാണ് ബോർഡ് മുമ്പാകെ വരുന്നത്. അതത് മഹല്ല് കമ്മിറ്റികൾ തന്നെ ഇന്റേണൽ ഓഡിറ്ററെ കൊണ്ട് കണക്കുകൾ ശരിയാക്കി ബോർഡിന് സമർപ്പിച്ചാൽ പരാതികൾ കുറക്കാമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന വഖഫ് ബോർഡ് അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത മഹല്ലുകൾ ഒരുവർഷത്തെ വരുമാനത്തിന്റെ ഏഴ് ശതമാനം വഖഫ് ബോർഡിന് നൽകണം. എന്നാൽ, ഇക്കാര്യത്തിൽ ബോർഡിനെ എങ്ങനെ തോൽപ്പിക്കാൻ പറ്റുമെന്നാണ് ചില കമ്മിറ്റികൾ ശ്രമിക്കുന്നത്. ഇത് ശിക്ഷാനടപടികൾക്ക് കാരണമാവും. ഇങ്ങനെ ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Chairman of Waqf Board MK Zakir about mahallu committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.