സാമ്പത്തിക തിരിമറി: 'ചന്ദ്രിക' ഫിനാന്‍സ് ഡയറക്ടര്‍ അറസ്​റ്റില്‍

കോഴിക്കോട്: മുസ്​ലിം ലീഗ് മുഖപത്രമായ 'ചന്ദ്രിക'യില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസില്‍ ഫിനാന്‍സ് ഡയറക്ടര്‍ പി.എം. അബ്​ദുൽ സമീർ ​അറസ്​റ്റിൽ​. പിരിച്ചെടുത്ത പി.എഫ് വിഹിതം അടച്ചില്ലെന്ന്​ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് നടക്കാവ്​ പൊലീസ്​​ അറസ്​റ്റുചെയ്​തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ സ്​റ്റേഷനിലെത്തി അറസ്​റ്റ്​ രേഖപ്പെടുത്തി മടങ്ങുകയായിരുന്നു​. കേസന്വേഷണത്തിനായി എ​േപ്പാൾ വിളിച്ചാലും ഹാജരാകണമെന്ന മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയിലെ നിബന്ധന പ്രകാരമാണ്​ വിട്ടയച്ചത്​.

2017 മുതല്‍ നൂറോളം ജീവനക്കാരുടെ പിരിച്ചെടുത്ത പി.എഫ് വിഹിതമാണ് അടക്കാത്തത്. പിഴയും പിഴ പലിശയുമായി ഏകദേശം നാല് കോടിയോളം രൂപയാണ് അടക്കാനുള്ളത്. 

Tags:    
News Summary - Chandrika Daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.