പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാർഥി പട്ടാണിപ്പാറയിലെ മാവുള്ളകുന്നുമ്മല്‍ ഷൈലജയുടെ വീടിനുനേരെ ചൊവ്വാഴ്ച പുലർച്ച ബോംബേറ്. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തില്‍ വീടിെൻറ ജനലുകളും വാതിലും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. പ്രദേശമാകെ കുലുങ്ങുന്ന തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ആക്രമണത്തിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നു കരുതുന്നതായി ഷൈലജ പറഞ്ഞു. പെരുവണ്ണാമൂഴി സബ് ഇൻസ്പെക്ടര്‍ എ.കെ. ഹസെൻറ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി. സ്റ്റീല്‍ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബോംബ് സ്ക്വാഡും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.