കോട്ടയം: കേരള കോൺഗ്രസ് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകുന്നവർ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. കേരള കോൺഗ്രസിനെ വിസ്മരിച്ചുകൊണ്ട് അവിടെ ഒരു കക്ഷിക്കും ജയിക്കാൻ സാധിക്കില്ല. അഹങ്കരിക്കുകയല്ല, കേരള കോൺഗ്രസ് ചെങ്ങന്നൂരിൽ നിർണായക ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം കോട്ടയം ജില്ല നേതൃയോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലപേശാനില്ല, അങ്ങനെയൊരു ചരിത്രം ഞങ്ങൾക്കില്ല. ഇങ്ങോട്ട് എല്ലാവരും വരുന്നുണ്ടല്ലോ, പിന്നെന്തിനാണ് വിലപേശൽ. അവിടുത്തെ പ്രവർത്തകർ വിവേകത്തോടെ തീരുമാനമെടുക്കാൻ കഴിവുള്ളവരാണ്. അവർ കടമ നിർവഹിക്കും. എന്തായാലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമാകും ഇക്കാര്യത്തിൽ പാർട്ടി നിലപാട് പ്രഖ്യാപിക്കുക -അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പായി പാർട്ടിയുടെ പൊതുനയപ്രഖ്യാപനമുണ്ടാകില്ല. ഏതു കക്ഷിക്ക് പിന്തുണ നൽകണമെന്നതു സംബന്ധിച്ച് ഉൾപാർട്ടി ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മുന്നണിയുടെയും ഭാഗമാകാൻ കേരള കോൺഗ്രസ് അപേക്ഷ നൽകിയിട്ടില്ല. കേരള കോൺഗ്രസിെൻറ അജണ്ടകളുമായി യോജിക്കുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കും. പൊതുതെരെഞ്ഞടുപ്പ് വരുേമ്പാഴല്ലേ മുന്നണിയെക്കുറിച്ച് അലോചിേക്കണ്ടത്. കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ട ഉമ്മൻ ചാണ്ടിയുെട മനസ്സിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
റബറിെൻറ എല്ലാവിധ ഇറക്കുമതിയെയും പ്രതിരോധിക്കും. ചിരട്ടപ്പാൽ ഇറക്കുമതിക്കെതിരെ 28ന് കോട്ടയം ജില്ല കമ്മിറ്റി റബർ ബോർഡ് ഓഫിസിനു മുന്നിൽ ധർണ നടത്തും. ഏപ്രിൽ 17ന് കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും സായാഹ്ന ധർണ സംഘടിപ്പിക്കും. ഏപിൽ 27ന് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി കോട്ടയത്ത് കർഷക കൺെവൻഷൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതൃയോഗത്തിൽ ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.