കോട്ടയം: കെ.എം. മാണിയെ യു.ഡി.എഫ് പറഞ്ഞുവിട്ടതല്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് വിട്ടുപോകാനുള്ള തീരുമാനം അവരുടേതാണ്. അങ്ങനെ തീരുമാനമെടുക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്.
കെ.എം. മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്നാണ് ആഗ്രഹം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഉപതെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള ജനവിധിയാകും. ഇടതുമുന്നണിയെപ്പോലെ ആരെയും ചാക്കിട്ടുപിടിക്കാൻ യു.ഡി.എഫിന് താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.