ചെങ്ങന്നൂർ: മൂന്ന് മൂന്നണിക്കും വളക്കൂറുള്ള ചെങ്ങന്നൂരിന് വലതുപക്ഷ മനസ്സാണെങ്കിലും പലപ്പോഴും അവരുടെ കാൽച്ചുവട്ടിലെ മണ്ണ് ചോർത്തി ഇടതുപക്ഷം മുതലാക്കുന്നു. മണ്ഡല ചരിത്രത്തിൽ കെ.ആർ. സരസ്വതിയമ്മയെ സ്മരിക്കാതിരിക്കാനാകില്ല.1957മുതൽ '80വരെ നടന്ന ഏഴ് തെരഞ്ഞെടുപ്പുകളിൽ പാർട്ടികളും മുന്നണികളും മാറി മത്സരിച്ച് മൂന്ന് പ്രാവശ്യം വിജയം കൈവരിച്ചു. 2016ൽവിജയ നേടിയ കെ.കെ. രാമചന്ദ്രൻ നായരുടെ വിയോഗത്തെത്തുടർന്ന് 2018ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് സജി ചെറിയാൻ എം.എൽ.എയായത്.
1957ൽ കോൺസിലെ കെ.ആർ. സരസ്വതിയമ്മയെ പരാജയപ്പെടുത്തി അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായ ആർ. ശങ്കരനാരായണൻ തമ്പിയെ വിജയിപ്പിച്ച് പ്രഥമ കേരള നിയമസഭയുടെ സ്പീക്കറാക്കി മാറ്റിയ ചരിത്രത്തിലൂടെയാണ് ചെങ്ങന്നൂരിെൻറ ചുവടുവെപ്പ്. 1957ന് ശേഷം വലതുചേരിയിലേക്കു കളംമാറ്റി പിടിച്ചപ്പോൾ 1960ൽ കോൺഗ്രസ്, 1965ൽ കേരള കോൺഗ്രസ്, 1980ൽ എൻ.ഡി.പി എന്നീ പാർട്ടികളുടെ പ്രതിനിധിയായി മൂന്നു തവണയാണ് ചെങ്ങന്നൂർകാരുടെ സ്വന്തം ചേച്ചി സരസ്വതിയമ്മ മണ്ഡലത്തെ പ്രതിനിധാനംചെയ്തത്. '60ൽ ശങ്കരനാരായണൻ തമ്പിയുടെ സഹോദരനായ കമ്യൂണിസ്റ്റ് പാർട്ടിയിലെ ആർ. രാജശേഖരൻ തമ്പിെയയും '65ൽ കോൺഗ്രസിലെ എൻ.എസ്. കൃഷ്ണപിള്ളെയയും 1980ൽ ഇടതുപക്ഷത്തെ കേരള കോൺഗ്രസ്-എമ്മിലെ തോമസ് കുതിരവട്ടത്തെയുമാണ് സരസ്വതിയമ്മ കീഴടക്കിയത്. 1967ലും '70ലും സി.പി.എമ്മിലെ പി.ജി. പുരുഷോത്തമൻ പിള്ളയെയാണ് വിജയിപ്പിച്ചത്.
1977 മുതൽ '82 വരെ നടന്ന മൂന്നു തെരഞ്ഞെടുപ്പിലും യു.ഡി.എഫിെൻറ ഭാഗമായിരുന്ന എൻ.ഡി.പിയിലെ ചാത്തന്നൂർ കെ. തങ്കപ്പൻ പിള്ള, എസ്. രാമചന്ദ്രൻ പിള്ള എന്നിവരെ തുണച്ചു. 1987ൽ എൻ.ഡി.പിയിലെ ആർ. രാമചന്ദ്രൻ നായരെ പിന്നിലാക്കി കോൺഗ്രസ്-എസിലെ മാമ്മൻ ഐപ്പിലൂടെ ഇടതുപക്ഷത്തിനൊപ്പമായി. '91ൽ ശോഭന ജോർജിെൻറ അരങ്ങേറ്റം സിറ്റിങ് എം.എൽ.എയായിരുന്ന മാമ്മൻ ഐപ്പിനെ കീഴ്പെടുത്തിയാണ്. '96 ലും ഇതേ മത്സരഫലമായിരുന്നു.
2001ൽ സി.പി.എം ഘടകകക്ഷിയിൽനിന്ന് സീറ്റ് ഏറ്റെടുത്ത് സംഘടന-അഭിഭാഷക രംഗങ്ങളിൽ ശോഭിച്ച കെ.കെ. രാമചന്ദ്രൻ നായരെ കളത്തിലിറക്കിയെങ്കിലും ശോഭനയോട് നേരിയ വോട്ടിെൻറ വ്യത്യാസത്തിൽ തോറ്റു. തുടർച്ചയായി മൂന്നുതവണ വിജയിച്ചതോടെ മണ്ഡലം ഐക്യജനാധിപത്യ മുന്നണിയുടെ കുത്തകയാക്കി. 2006 ൽ തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ പോയതോടെ കൊല്ലം ജില്ലക്കാരനായ പി.സി. വിഷ്ണുനാഥിെൻറ ഊഴമായിരുന്നു രണ്ടുതവണ. സജി ചെറിയാനെ തോൽപിച്ചായിരുന്നു ആദ്യവിജയം. 2011ൽ സി.എസ്. സുജാതയെ കീഴ്പെടുത്തി വിജയം ആവർത്തിച്ചു. 2108െല ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മുതിർന്ന നേതാവ് ഡി. വിജയകുമാറിനെയാണ് സജി ചെറിയാൻ തോൽപിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം മണ്ഡലത്തിൽ അധികാരം പങ്കിടുന്നതിെനച്ചൊല്ലി വിവാദവുമുയർന്നു. തിരുവൻവണ്ടൂരിൽ കോൺഗ്രസ് പിന്തുണയിൽ ലഭിച്ച പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ സത്യപ്രതിജ്ഞക്കുമുേമ്പ സി.പി.എം അംഗങ്ങൾ രാജിവെച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായ സി.പി.എം പ്രതിനിധിയാണ് പ്രസിഡൻറിെൻറ ചുമതല വഹിക്കുന്നത്. ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോെട ലഭിച്ച പ്രസിഡൻറ് സ്ഥാനം സി.പി.എം ജില്ല കമ്മിറ്റിയുടെ നിർദേശപ്രകാരം രാജിവെക്കുകയായിരുന്നു. സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനാണ് തൽസ്ഥാനം രാജിവെച്ചത്. ഇതോടെ, ഭരണം ബി.ജെ.പിക്ക് ലഭിക്കാനുള്ള സാധ്യത തെളിഞ്ഞു.
ഒരുനഗരസഭയും 10 ഗ്രാമപഞ്ചായത്തുമാണ് മണ്ഡലത്തിലുള്ളത്. ചെങ്ങന്നൂർ നഗരസഭയും ആലാ, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെൺമണി, ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തുകളുമാണ്. 2018ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സജി ചെറിയാനാണ് എം.എൽ.എ. പുനഃക്രമീകരിച്ചപ്പോൾ മാവേലിക്കരയിലെ ചെന്നിത്തല-തൃപ്പെരുന്തുറയും ആറന്മുളയിൽ ഉൾപ്പെട്ടിരുന്ന മുളക്കുഴയും ഉൾപ്പെടുത്തി. മുനിസിപ്പാലിറ്റി ഭരണവും-ചെന്നിത്തല പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം ഒഴികെയുള്ള പദവികളും മാത്രമാണ് യു.ഡി.എഫിനുള്ളത്. പാണ്ടനാട്ടിൽ ബി.ജെ.പിയാണ് ഭരിക്കുന്നത്. മാവേലിക്കര, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തുകളും മാന്നാർ, ബുധനൂർ, പുലിയൂർ, ആലാ, വെൺമണി ,മുളക്കുഴ,ചെറിയനാട് പഞ്ചായത്തുകളും ഭരിക്കുന്നത് എൽ.ഡി.എഫിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.