ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ വോട്ടിനോട് അയിത്തമില്ലെന്ന് കോൺഗ്രസ് നേതാവ് എ.കെ ആൻറണി. എന്നാൽ മാണിയുമായുള്ള സഹകരണത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് യു.ഡി.എഫാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു വോട്ടിനോടും അയിത്തമില്ലെന്നും എ.കെ ആൻറണി പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഏത് മുന്നണിക്ക് പിന്തുണ നൽകുമെന്ന് കേരള കോൺഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. േകാൺഗ്രസും സി.പി.എമ്മും മാണിയുടെ വോട്ട് സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേ സമയം, ഇതിന് വിരുദ്ധമായ നിലപാടാണ് സി.പി.െഎ സ്വീകരിക്കുന്നത്. ഇത് എൽ.ഡി.എഫിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അതേ സമയം, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആർക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ ചർച്ച നടത്താനായി കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം 11ന് ചേരുന്നുണ്ട്. മനസാക്ഷി വോട്ടിന് മാണി ആഹ്വാനം നൽകാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.