ചില മാധ്യമങ്ങൾ യു.ഡി.എഫ് വിരുദ്ധത പ്രകടിപ്പിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: എക്സിറ്റ്പോളുകൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രവചനങ്ങൾ തെറ്റാണെന്ന് തെളിയിച്ച ചരിത്രമാണുള്ളത്. തെരഞ്ഞെടുപ്പിന്‍റെ തുടക്കം മുതൽ ചില മാധ്യമങ്ങൾ യു.ഡി.എഫ് വിരുദ്ധത പ്രകടിപ്പിച്ചെന്നും ചെന്നിത്തല ആരോപിച്ചു.

ജനങ്ങളുടെ പൂർണ പിന്തുണ യു.ഡി.എഫിനാണ്. എക്സിറ്റ് പോളുകൾ കണ്ട് പ്രവർത്തകർ പരിഭ്രമിക്കരുത്. വോട്ടെണ്ണലിൽ തിരിമറിക്ക് സാധ്യതയുള്ളതിനാൽ ഏജന്‍റുമാർ ജാഗ്രത പാലിക്കണം. യു.ഡി.എഫ് സ്ഥാനാർഥികൾ വോട്ടെണ്ണലിന് നേരിട്ട് എത്തണമെന്നും ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - Chennithala said that some media outlets were anti-UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.