മേത്തല: രാജ്യത്തെ പ്രഥമ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദിെൻറ പഴയ പ്രൗഢി വീണ്ടെടുക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. പൈതൃക മസ്ജിദിെൻറ ശിലാസ്ഥാപനം മഹല്ല് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ് നിർവഹിച്ചു.
പുനരുദ്ധാരണത്തിെൻറ ഭാഗമായി, 1974ന് ശേഷം പള്ളിയോട് കൂട്ടിച്ചേർത്ത ഭാഗങ്ങൾ നീക്കുകയും പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യും. നാലായിരത്തോളം പേർക്ക് ഒരേസമയം നമസ്കരിക്കാനുള്ള സൗകര്യം ഭൂമിക്കടിയിൽ ഒരുക്കും. പദ്ധതിക്ക് 20 കോടി രൂപയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുസ്രിസ് പൈതൃക പദ്ധതിയുടെ പ്രധാന കേന്ദ്രമായ ചേരമാൻ മസ്ജിദിനെ കാറ്റഗറി വൺ സ്മാരകങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ശിലാസ്ഥാപന ചടങ്ങിൽ മുസ്രിസ് എം.ഡി പി.എം. നൗഷാദ്, ഇമാം സൈഫുദ്ദീൻ അൽ ഖാസ്മി, സെക്രട്ടറി എസ്.എ. അബ്ദുൽകയ്യും, സമസ്ത ജില്ല ജനറൽ സെക്രട്ടറി പി.എസ്.കെ. മൊയ്തു ബാഖവി, സുന്നി മഹല്ല് ഫെഡറേഷൻ കൊടുങ്ങല്ലൂർ മേഖല പ്രസിഡൻറ് റിയാസ് അൽ ഹസ്നി, കെ.എൻ.എം ജില്ല സെക്രട്ടറി ഇബ്രാഹിം മൗലവി, ജമാഅത്തെ ഇസ്ലാമി പബ്ലിക് റിലേഷൻസ് സെക്രട്ടറി അനസ് നദ്വി, ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് അമ്പാടി വേണു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.