ക്യൂബൻ അംബാസഡറുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യയിലെ ക്യൂബൻ അംബാസഡർ അലഹാൻഡ്രോ സിമൻകസ് മറിനുമായി ശനിയാഴ്ച കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. ആരോഗ്യ - കായിക മേഖലയിൽ കേരളവുമായി സഹകരണം വർധിപ്പിക്കുക, ആയുർവേദത്തിന് ക്യൂബയിൽ പ്രചാരം കൂട്ടുക എന്നീ കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്ന്​ സർക്കാർ അറിയിച്ചു.

തുടർന്ന് മുഖ്യമന്ത്രി നടത്തിയ ഉച്ചവിരുന്നിൽ അംബാസഡർ പങ്കെടുത്തു. അംബാസഡർ മറിനൊപ്പം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻസ് ആബേൽ അബെല്ലെ ഡെസ്പെയിങ്ങും കേരള ഹൗസിലെത്തിയിരുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എം.എ ബേബി, ചീഫ് സെക്രട്ടറി വി.പി ജോയ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവരും കൂടിക്കാഴ്ചയിൽ പ​​ങ്കെടുത്തു. യു.എ.ഇ, വിയറ്റ്​നാം, അർജന്‍റീന അംബാസഡർമാരുമായി കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    
News Summary - Chief Minister meeting with Cuban Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.