അനുപമയുടെ സമരം മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു -വിമൻ ജസ്റ്റിസ്

തിരുവനന്തപുരം: അനുപമയുടെ സമരം മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ്. രാജ്യം ശിശുദിനം ആഘോഷിക്കുമ്പോൾ ഒരമ്മ തന്‍റെ കുഞ്ഞിനെ തിരികെ കിട്ടാൻ ശിശുക്ഷേമ സമിതിയുടെ മുന്നിൽ രാപ്പകൽ സമരം ചെയ്യുകയാണ്.

ആ അമ്മയെ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രി തന്റെ ധാർഷ്ട്യം മാറ്റിവെച്ച് അനുപമയുടെ വിഷയത്തിൽ ഇടപെടണം. കോടതി പോലും വിമർശിച്ച ശിശുക്ഷേമ സമിതിയിലെ സ്വന്തക്കാരനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ഒളിച്ചുകളിയെന്ന് ജബീന ഇർഷാദ് കുറ്റപ്പെടുത്തി.

ദത്ത് നൽകിയ കുഞ്ഞിനെ സർക്കാർ ഏറ്റെടുത്ത് ഡി.എൻ.എ ടെസ്റ്റ് നടത്തിയതിനു ശേഷം അനുപമക്ക് നൽകണം. കുട്ടിക്കടത്തിന് കൂട്ടുനിന്നവരെ ശിക്ഷിക്കുകയും വേണമെന്നും ജബീന ഇർഷാദ് ആവശ്യപ്പെട്ടു.

Tags:    
News Summary - Chief Minister pretends not to see Anupama's agitation - Women Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.