തിരുവനന്തപുരം: കെ.കെ. രമയ്‌ക്കെതിരേ എം.എം. മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. ജമീല.
വിധി നടപ്പിലാക്കിയവര്‍ തന്നെ വിധിയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നത് താക്കീത് നല്‍കുന്നതിനാണ്. സഹധര്‍മിണിയ്ക്ക് അന്ത്യചുംബനം പോലും നല്‍കാന്‍ കഴിയാത്തവിധം ടി പി ചന്ദ്രശേഖരന്റെ മുഖം പോലും വെട്ടി വികൃതമാക്കിയവരാണ് സി.പി.എമ്മുകാര്‍. എം.എം. മണി നടത്തിയ പ്രസ്താവനയെ ന്യായീകരിക്കാനും വെള്ളപൂശാനും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ശ്രമം കൊലയേക്കാള്‍ ഭീകരമാണെന്നും പി. ജമീല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.