നവജാതശിശു മരിച്ച സംഭവം: ബാലാവകാശ സംരക്ഷണ കമീഷന്‍ റിപ്പോര്‍ട്ട് തേടി

തൊടുപുഴ: ഇടമലക്കുടിയില്‍ പ്രസവത്തത്തെുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഗോത്രവിഭാഗത്തില്‍പ്പെട്ട യുവതിയുടെ കുട്ടി മരിക്കാന്‍ ഇടയായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ റിപ്പോര്‍ട്ട് തേടി. സാമൂഹികനീതി വകുപ്പ്, ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ വികസനവകുപ്പ് എന്നിവയുടെ ഡയറക്ടര്‍മാര്‍, ജില്ല പൊലീസ് മേധാവി എന്നിവര്‍ ഏഴുദിവസത്തിനകം ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ അംഗം മീന നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞദിവസം ഇടമലക്കുടി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കന്നിമയമ്മ ശ്രീരംഗന്‍െറ മകളുടെ നവജാതശിശു ചികിത്സ കിട്ടാതെ മരിച്ച സംഭവത്തെ തുടര്‍ന്നാണ് വിഷയത്തില്‍ കമീഷന്‍ ഇടപെട്ടത്. വൈദേഹി എന്ന യുവതിയുടെ ആണ്‍കുഞ്ഞാണ് വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രയിലേക്കുള്ള വഴിമധ്യേ മൂവാറ്റുപുഴയില്‍വെച്ച് മരിച്ചത്. വ്യാഴാഴ്ചയാണ് വൈദേഹി കുടിയിലെ വാലായ്മപ്പുരയില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മംനല്‍കിയത്.

വൈകീട്ടോടെ ഇവര്‍ രക്തംവാര്‍ന്ന് അവശനിലയിലായി. വിവരമറിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ദേവികുളം സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. അര്‍ച്ചനയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം ഇടമലക്കുടിയിലേക്ക് തിരിച്ചു. ഇവര്‍ ആദ്യ സെറ്റില്‍മെന്‍റായ ഇഡലിപ്പാറക്കുടിയില്‍ എത്തിയപ്പോഴേക്കും ¥്രെടബല്‍ വാച്ചര്‍ രാമചന്ദ്രന്‍ കുടിനിവാസികളുടെ സഹായത്തോടെ വൈദേഹിയെ അവിടെ എത്തിച്ചിരുന്നു.

ജില്ല പൊലീസ് മേധാവി എ.വി. ജോര്‍ജ് ഇടപെട്ട് അടിമാലി താലൂക്ക് ആശുപത്രിയില്‍നിന്ന് എത്തിച്ച ആംബുലന്‍സില്‍ അമ്മയെയും കുഞ്ഞിനെയും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടി വഴിമധ്യേ മരിക്കുകയായിരുന്നു. യുവതി ഇപ്പോള്‍ ചികിത്സയിലാണ്. നവജാത ശിശുവിന്‍െറ മരണത്തില്‍ ഇടുക്കി എസ്.പി എ.വി. ജോര്‍ജിന്‍െറ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

 ഇടമലക്കുടിയില്‍ പി.എച്ച് സബ്സെന്‍റര്‍ സ്ഥാപിക്കുമെന്നും ഇവിടെ പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥാപിക്കുന്നതിന്‍െറ സാധ്യതകള്‍ ആരാഞ്ഞുവരികയാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. കുടിയിലെ വാലായ്മപ്പുരയിലാണ് ഗര്‍ഭിണികളുടെ താമസവും പ്രസവവും. അതുകൊണ്ട് മതിയായ പരിചരണങ്ങള്‍ ലഭിക്കാതെവരുന്നു. എല്ലാ ആഴ്ചയും മെഡിക്കല്‍ സംഘം അവിടെ എത്തുന്നുണ്ടെന്നാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പിന്‍െറ അവിടത്തെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.    

Tags:    
News Summary - child rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.