മൂന്നാർ: ദേവികുളം സബ് കലക്ടറെ മാറ്റിയതിനുപിന്നാലെ മൂന്നാർ-ചിന്നക്കനാൽ ഭൂമി കൈയേറ്റം അന്വേഷിച്ച് നടപടിയെ ടുക്കാൻ നിയോഗിച്ച സംഘത്തെയും പിരിച്ചുവിട്ട നടപടി കലക്ടർ തിരുത്തി. പഴയ ഉത്തരവ് റദ്ദാക്കിയാണ് അന്വേഷണ സംഘത്തെ പുനഃസ്ഥാപിച്ചത്.
ചിന്നക്കനാൽ വില്ലേജിൽ മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ്, ആർ.ഡി.എസ് കമ്പനികൾ സർക്കാർ ഭൂമി കൈവശപ്പെടുത്തി വ്യാജരേഖയുണ്ടാക്കി പട്ടയം നേടിയിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് വിശദ അന്വേഷണത്തിന് ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിൽ 12 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ചിന്നക്കനാൽ മേഖലയിലെ ഭൂമി സംബന്ധമായ മുഴുവൻ കാര്യങ്ങളും അന്വേഷിക്കുകയായിരുന്നു ദൗത്യം. എന്നാൽ, കഴിഞ്ഞ ദിവസം സബ് കലക്ടർ രേണുരാജിനെ മാറ്റിയതിന് പിന്നാലെ സംഘത്തെ പിരിച്ചുവിടുകയായിരുന്നു. മന്ത്രി എം.എം. മണിയുടെ സഹോദരെൻറ വിവാദ കൈയേറ്റവും ഈ മേഖലയിലാണ്. പരിശോധനകൾ അട്ടിമറിക്കാൻ കൈയേറ്റലോബി കളിച്ചതിെൻറ ഫലമായാണ് അന്വേഷണ സംഘത്തെ മാറ്റിയതെന്ന് ആരോപണമുയർന്നിരുന്നു. പ്രമുഖരുടെ കൈയേറ്റങ്ങൾ പരിശോധിക്കാനിരിക്കെയാണ് സബ് കലക്ടറെ മാറ്റിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.