തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന സമരങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്ത 835 കേസുകളിൽ ഇതുവരെ പിൻവലിച്ചത് 29 എണ്ണം മാത്രം. നിയമസഭയിൽ ടി. സിദ്ദീഖിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരമുള്ളത്.
കേസുകൾ പിൻവലിക്കുന്നതിന് നിരാക്ഷേപം നൽകിയ കേസുകളിൽ ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർ പരിശോധിച്ച് കോടതികളിൽ അപേക്ഷ സമർപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കുന്നു. അപേക്ഷകളിൽ കേസ് പിൻവലിക്കാൻ അനുമതി നൽകുന്നത് കോടതികളാണ്. അനുമതി ലഭിച്ചതിനെ തുടർന്ന് 29 കേസാണ് പിൻവലിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് തുടർനടപടികൾ വേഗത്തിലാക്കാൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.