പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ല; കേരളം നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് പിണറായി

തിരുവനന്തപുരം: കേരളത്തിൽ പൗരത്വ നിയമഭേഗതി നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപനം കുറിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് പിണറായിയുടെ പരാമർശം. ഇക്കാര്യത്തിൽ സർക്കാറിന് വ്യക്തമായ നിലപാടുണ്ട്. അത് ഉയർത്തിപിടിക്കുമെന്നും പിണറായി പറഞ്ഞു.

രാജ്യത്തിന്റെ മതനിരപേക്ഷതക്ക് എതിരാണ് പൗരത്വ ഭേദഗതി നിയമം. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കാൻ ആർക്കും ഇവിടെ അധികാരമില്ല. അത്തരമൊരു പ്രശ്നം വരുമ്പോൾ ഭരണഘടനയാണ് ഉയർന്ന് നിൽക്കുക. ആ ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിലപാടെടുത്തതെന്നും പിണറായി വിജയൻ പറഞ്ഞു.

രാജ്യത്തെ ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള സ​ർവേകൾ നടക്കുകയാണ്. എന്നാൽ, കേരളത്തിൽ നടക്കുന്നത് ഇത്തരത്തിൽ ജനങ്ങളെ വേർതിരിക്കുന്ന സർവേക​ളല്ലെന്നും പിണറായി കൂട്ടിച്ചേർത്തു.

Tags:    
News Summary - Citizenship law amendment will not be implemented; Pinarayi said that Kerala will stand firm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.