ബംഗളൂരു: കർണാടകയിൽ ആറു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് സെപ്റ്റംബർ ആറു മുതൽ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നു. കഴിഞ്ഞയാഴ്ച ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകളിലുള്ളവർക്ക് നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചത് നല്ല രീതിയിൽ തുടരുന്നതിെൻറ പശ്ചാത്തലത്തിലാണ് പ്രൈമറി ക്ലാസുകളിലുള്ളവർക്കായും നേരിട്ടുള്ള ഒാഫ്ലൈൻ ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.
രോഗ സ്ഥിരീകരണ നിരക്ക് രണ്ടു ശതമാനത്തിൽ കുറവുള്ള ജില്ലകളിലെ സ്കൂളുകളിലെ ആറ്, ഏഴ്, എട്ടു ക്ലാസുകളിലുള്ളവർക്കായിരിക്കും ഒാഫ്ലൈൻ ക്ലാസുകൾ ആരംഭിക്കുകയെന്നും ഇടവിട്ടുള്ള ദിവസങ്ങളിൽ ഒാരോ ക്ലാസിലെയും പകുതി കുട്ടികളെയായിരിക്കും അനുവദിക്കുകയെന്നും റവന്യൂ മന്ത്രി ആർ. അശോക പറഞ്ഞു.
ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലുള്ളവർക്ക് നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത് സംബന്ധിച്ച് ഒരു മാസത്തിനുശേഷം തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.