ആലപ്പുഴ/കോട്ടയം/പത്തനംതിട്ട: സന്നദ്ധ പ്രവർത്തകരുടെ രാപകലില്ലാത്ത അധ്വാനത്തിെൻറ ഫലം കുട്ടനാടൻ വീടുകളുടെ തെളിമയിൽ ദൃശ്യം. ഇതിെൻറ തൃപ്തിയിൽ മൂന്ന് ദിവസത്തെ മഹാശുചീകരണ യജ്ഞം അവസാനിപ്പിച്ച് സന്നദ്ധസംഘങ്ങൾ മടങ്ങി. അതോടൊപ്പം കുട്ടനാട്-അപ്പർകുട്ടനാട് മേഖലകളിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവരുടെ വീട്ടിലേക്കുള്ള മടക്കവും ആരംഭിച്ചു. പ്രളയത്തിൽ കുട്ടനാടും അപ്പർകുട്ടനാടും വെള്ളത്തിൽ മുങ്ങിയതോടെ രണ്ടുലക്ഷത്തോളം പേർ ഇവിടം വിട്ടിരുന്നു. ഇതിൽ ഒന്നരലക്ഷം പേർ കുട്ടനാട്ടിൽനിന്നുള്ളവരായിരുന്നു. രണ്ടു പ്രദേശങ്ങളിലുമായി ഇതുവരെ ലക്ഷത്തോളം പേർ മടങ്ങിയെത്തിയെന്നാണ് കണക്ക്.
അപ്പർകുട്ടനാട്ടിൽ പ്രതിസന്ധി തുടരുന്നതിനാൽ ശുചീകരണം തുടരാനാണ് തീരുമാനം.മഹാശുചീകരണത്തിെൻറ മൂന്നാം ദിനമായ വ്യാഴാഴ്ചയും ആയിരക്കണക്കിനു സന്നദ്ധ പ്രവർത്തകർ വൃത്തിയാക്കൽ പ്രക്രിയകളിൽ പങ്കുകൊണ്ടു. ആലപ്പുഴ നെഹ്റു ട്രോഫി ഫിനിഷിങ് പോയൻറിൽനിന്ന് രാവിലെ എല്ലാവരും ഒരുമിച്ചാണ് കുട്ടനാട്ടിലേക്ക് യാത്ര തിരിച്ചത്. ഇനിയും വെള്ളം ഇറങ്ങിയിട്ടില്ലാത്ത പാടവരമ്പുകളിലുള്ള ഏതാനും വീടുകൾ ഒഴികെ കുട്ടനാട്ടിലെ മുഴുവൻ വീടുകളും വൃത്തിയായി കഴിഞ്ഞു. മഹാശുചീകരണ യജ്ഞത്തിൽ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവർത്തനങ്ങളാണ് നടന്നത്. യുവാക്കളും കുട്ടികളും സ്ത്രീകളും അടക്കം പ്രവർത്തനത്തിൽ പങ്കാളിയായി.
രണ്ടാം പ്രളയത്തിൽ മുങ്ങിയ ചില പ്രദേശങ്ങളിൽനിന്നാണ് ഇനിയും വെള്ളം ഇറങ്ങാനുള്ളത്. മോേട്ടാർ ഉപയോഗിച്ച് വെള്ളം വറ്റിച്ചെങ്കിൽ മാത്രമേ വീടുകളിൽനിന്ന് വെള്ളം ഇറങ്ങൂ. എ.സി റോഡിൽ സ്ഥാപിച്ചിട്ടുള്ള വൻ പമ്പ്സെറ്റുകൾ അവിടുത്തെ ആവശ്യത്തിനുശേഷം പാടങ്ങളിലെത്തിച്ച് വെള്ളം വറ്റിക്കാനാണ് തീരുമാനം. വീടുകൾ വൃത്തിയായതോടെ ആലപ്പുഴ മാതാെജട്ടി, വാട്ടർ ട്രാൻസ്പോർട്ട് ജെട്ടി എന്നിവിടങ്ങളിൽ രാവിലെ മുതൽ ക്യാമ്പുകളിൽ കഴിയുന്നവരുടെ വലിയ തിരക്കനുഭവപ്പെട്ടു.
കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും ചിലപ്രദേശങ്ങളിൽ വെള്ളം പൂർണമായും ഇറങ്ങാത്തതിനാൽ കൈനകരി-അയ്മനം-ആർപ്പൂക്കര പഞ്ചായത്തിലടക്കം ചില പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിൽ തന്നെ താമസിപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.