തിരുവനന്തപുരം: വിവാദപ്രസ്താവനകൾ അവസാനിപ്പിക്കാൻ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറിന് മുഖ്യമന്ത്രിയുടെ നിർദേശം. അതേസമയം പരിഷ്കരണ നടപടികള്‍ തുടരാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ക്ലിഫ് ഹൗസിൽ വെച്ചാണ് സി.എം.ഡി മുഖ്യമന്ത്രിയെ കണ്ടത്.
കഴിഞ്ഞദിവസം സി.എം.ഡി നടത്തിയ പരസ്യപ്രതികരണങ്ങൾ യൂനിയനുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജീവനക്കാരെയല്ല, ചീഫ് ഒാഫിസിലെ ഉപജാപകരെയാണ് താൻ ഉദ്ദേശിച്ചതെന്നും അവർക്കെതിരെയുള്ള നിലപാടിൽ മാറ്റമിെല്ലന്നും ഞായറാഴ്ചയും സി.എം.ഡി വ്യക്തമാക്കിയിരുന്നു.
തെൻറ ആക്ഷേപങ്ങൾ ആർക്കെങ്കിലും െകാണ്ടിട്ടുണ്ടെങ്കിൽ അത് കാട്ടുകള്ളന്മാർക്കായിരിക്കുമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.