ശിവശങ്കര്‍ മൗനം വെടിഞ്ഞാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപ്പട്ടികയിലാകും -കൃഷ്​ണദാസ്​

തിരുവനന്തപുരം: അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ എം. ശിവശങ്കര്‍ മൗനം വെടിഞ്ഞാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപ്പട്ടികയിലാകുമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ശിവശങ്കര്‍ സത്യം തുറന്നുപറയുമെന്ന ഭയത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചില സി.പി.എം നേതാക്കളും. സത്യം തുറന്നുപറഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ മാത്രമല്ല, കമ്യൂണിസ്​റ്റ്​ പാര്‍ട്ടിതന്നെ പിരിച്ചുവിടേണ്ടിവരും.

ശിവശങ്കര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതുകൊണ്ടാണ് മെഡിക്കല്‍കോളജില്‍ സംരക്ഷണം ഒരുക്കിയത്. സെക്രട്ടേറിയറ്റിലെ രേഖകള്‍ തീയിട്ട് നശിപ്പിച്ചും സി.സി.ടി.വി ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചെന്ന് പറഞ്ഞും അന്വേഷണത്തെ മുഖ്യമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും അതിനാലാണെന്ന്​ അദ്ദേഹം വാർത്തസമ്മേളനത്തിൽ ആ​േരാപിച്ചു.

യു.എ.ഇ കോണ്‍സുലേറ്റില്‍ പോയത് ആരോട് ചോദിച്ചിട്ടാണെന്നും പ്രോട്ടോകോള്‍ പാലിച്ചിട്ടുണ്ടോ​െയന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിക്കണം. ബാർ കോഴ സംബന്ധിച്ച ബിജു രമേശി​െൻറ വെളിപ്പെടുത്തലിനെ കുറിച്ച് കെ.പി.സി.സിയും പ്രതിപക്ഷ നേതാവും കോടിയേരി ബാലകൃഷ്ണനും മറുപടി പറയണമെന്നും കൃഷ്​ണദാസ്​ ആവശ്യ​െപ്പട്ടു.

Tags:    
News Summary - CM fears that Shiv Shankar will tell the truth -krishna das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.