തിരുവനന്തപുരം: ആരോഗ്യ പരിശോധനകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകും. ജനുവരി 15 മുതൽ 29 വരെയാണ് സന്ദർശനം. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ ടി. കമലയും പേഴ്സനൽ അസിസ്റ്റന്‍റ് വി.എം. സുനീഷും പോകും. ചെലവ് പൂർണമായും സർക്കാർ വഹിക്കും. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
നേരത്തെ പലതവണ തുടർചികിത്സക്കായി അമേരിക്കയിലേക്ക് പോകാൻ ഉദ്ദേശിെച്ചങ്കിലും കോവിഡ് സാഹചര്യം, തെരഞ്ഞെടുപ്പ് എന്നിവ മൂലം യാത്ര നടന്നിരുന്നില്ല. മിനിസോട റോചെസ്റ്ററിലെ പ്രശസ്തമായ മയോക്ലിനിക്കിലാണ് പരിശോധനകൾ നടക്കുക.
സി.പി.എം സമ്മേളനങ്ങൾ, നിയമസഭസമ്മേളനം എന്നിവ കൂടി നോക്കിയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി ആദ്യമാകും നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുക. സി.പി.എം ജില്ലസമ്മേളനങ്ങൾ പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും വരും മാസങ്ങളിൽ ഉണ്ട്. ഇത് കൂടി പരിഗണിച്ചാണ് യാത്രതീയതി നിശ്ചയിച്ചത്. 2018 സെപ്റ്റംബറിൽ മൂന്നാഴ്ചത്തേക്ക് അദ്ദേഹം അമേരിക്കയിൽ പോയിരുന്നു.
ആഗസ്റ്റ് 19ന് പോകാൻ ഉദ്ദേശിെച്ചങ്കിലും പ്രളയം മൂലം യാത്ര മാറ്റിെവച്ചു. സെപ്റ്റംബർ രണ്ടിന് പോയ അദ്ദേഹം 23ന് പുലർച്ച മടങ്ങിയെത്തി. കഴിഞ്ഞ അമേരിക്കൻ യാത്രയിൽ മുഖ്യമന്ത്രിയുടെ ചുമതല ആർക്കും നൽകിയിരുന്നില്ല. ഇ-ഫയൽ വഴി തന്നെ പ്രധാന ഫയലുകൾ മുഖ്യമന്ത്രി പരിശോധിച്ചു. ഇക്കുറിയും സമാനരീതിതന്നെ ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.