തിരുവനന്തപുരം: നിലമ്പൂർ കരുളായി വനമേഖലയിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ അല്ലെന്നു മുഖ്യമന്തി പിണറായി വിജയൻ നിയമസഭയിൽ. മാവോയിസ്റ്റുകൾ പോലീസിനെ ആക്രമിച്ചപ്പോൾ ഗത്യന്തരമില്ലാതെയാണ് വെടിവെച്ചത്. കലക്ടറുടെ റിപ്പോർട്ടിൽ പോലീസിനെ കുറ്റപ്പെടുത്തുന്നില്ല.
സംസ്ഥാനത്ത് ഇടതു തീവ്രവാദം വർധിച്ചു വരുന്നില്ല. എന്നാൽ ആദിവാസി മേഖലയിൽ ഇടതു തീവ്രവാദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വടക്കൻ ജില്ലകളിലെ വന മേഖലകളിൽ ഇടതു തീവ്രവാദമുള്ളതായി റിപ്പോർട്ടുകളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മേഖലകളിലെ സിവിൽ പൊലീസിലേക്ക് 75 വനവാസി യുവതി യുവാക്കളെ നിയമിക്കും.
തീവ്രവാദം ഫലപ്രദമായി നേരിടുന്നതിനും നിരീക്ഷിക്കുന്നതിനും യൂണിഫൈഡ് കമാൻഡ് രൂപീകരിക്കും. പോലീസുദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ പ്രത്യേക പരിശീലനം നല്‍കും. മാവോയിസ്റുകൾക്കായി പുനരധിവസ പദ്ധതികൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ഇടതു തീവ്രവാദ സംഘടനകളെ സഹായിക്കുന്നത് മത തീവ്രവാദ സംഘടനകളെന്ന് ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.