തിരുവനന്തപുരം: സുപ്രീംകോടതി അനുമതി നൽകിയിട്ടും പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ കേരളത്തിലേക്കുള്ള വരവ് തടയുന്ന കർണാടക സർക്കാറിെൻറ നടപടിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം നടത്തുമെന്ന് പി.ഡി.പി ഉപാധ്യക്ഷൻ പൂന്തുറ സിറാജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. യാത്രയിൽ ആവശ്യമായ സുരക്ഷ ചെലവിന് 14.79 ലക്ഷം രൂപ കെട്ടിെവക്കണമെന്ന കർണാടക സർക്കാറിെൻറ നിർദേശം അനീതിയാണ്.
മുമ്പ് മൂന്ന് തവണ മഅ്ദനി കേരളത്തിൽ വന്നപ്പോൾ ഇത്തരം കടുത്ത നിബന്ധനകളുണ്ടായിരുന്നില്ല. വ്യാഴാഴ്ച വൈകീട്ട് മൂന്നിനു മുമ്പ് തീരുമാനമായില്ലെങ്കിൽ സെക്രേട്ടറിയറ്റിന് മുന്നിൽ വർക്കല രാജ്, കൊട്ടാക്കര സാബു എന്നിവർ അനിശ്ചിതകാല നിരാഹാരം തുടങ്ങും. ജില്ല കേന്ദ്രങ്ങളിലും നിരാഹാരം ആരംഭിക്കും. 17 വർഷമായി ആരോപിക്കപ്പെട്ട ഒരു കുറ്റവും തെളിയിക്കപ്പെടാതെ മഅ്ദനി തടവുശിക്ഷ അനുഭവിക്കുകയാണ്. സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ നീതി ആഗ്രഹിക്കുന്ന എല്ലാ വിഭാഗത്തെയും അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും സിറാജ് വ്യക്തമാക്കി.
പി.ഡി.പി നേതാക്കളായ വർക്കല രാജ്, സുബൈർ സബാഹി, അഡ്വ. മുട്ടം നാസർ, കൊട്ടാരക്കര സാബു, മൈലക്കാട് ഷാ, നിസാർ മേത്തർ, റസാക്ക് മണ്ണടി, പാച്ചിറ സലാഹുദ്ദീൻ, നടയറ ജബ്ബാർ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.