തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശ ിവത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് തെൻറ യൂറോപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവര ങ്ങള് ധരിപ്പിച്ചു. ഐക്യരാഷ്ട്രസഭ ജനീവയില്‍ നടത്തിയ ലോക പുനര്‍നിര്‍മാണ സമ്മേളനത്തിൽ പെങ്കടുത്തതിെൻറ അനുഭവങ്ങള്‍ വിവരിച്ച മുഖ്യമന്ത്രി കേരളത്തിലേക്ക് സമീപഭാവിയില്‍ സ്വിസ് നിക്ഷേപം എത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തിെൻറ പുനര്‍നിര്‍മാണത്തിന് നെതര്‍ലൻഡ് വാഗ്ദാനം ചെയ്ത സാങ്കേതിക സഹകരണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കിഫ്ബിക്കുവേണ്ടി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ട് ലിസ്റ്റ് ചെയ്തത്, പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം തേടി യു.എൻ.ഡി.പിക്ക് നല്കാൻ തയാറാക്കുന്ന പദ്ധതി റിപ്പോര്‍ട്ട് തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയില്‍ വന്നു. ചീഫ് സെക്രട്ടറി ടോം ജോസും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.