സെൻകുമാർ കേസ്​: മാപ്പപേക്ഷിച്ച്​ ചീഫ് സെക്രട്ടറി

ന്യൂഡൽഹി: സെൻകുമാർ കേസിൽ ചീഫ്​ സെക്രട്ടറി നളിനി നെറ്റോ സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ചു. വിധി നടപ്പാക്കുന്നതിൽ വീഴ്​ചയുണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നാണ്​ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ ചീഫ്​ സെക്രട്ടറി അറിയിച്ചത്​. പുനർനിയമനം വൈകുന്നതിൽ ചീഫ്​ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട്​ സെൻകുമാർ നൽകിയ കേസിലാണ്​ മാപ്പപേക്ഷ നൽകിയത്​.  

നിയമോപദേശത്തിന്​ കാത്തിരുന്നതിനാലാണ്​ വിധി നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടത്​. വിധിയിൽ വ്യക്​തത വരുത്തണ​മെന്ന ഹരജി നിയമോപദേശത്തി​​​െൻറ അടിസ്​ഥാനത്തിലാണ്​ സമർപ്പിച്ചത്​. ​കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും നളിനി നെറ്റോ സത്യവാങ്​മൂലത്തിൽ അപേക്ഷിച്ചിട്ടുണ്ട്​. സത്യവാങ്​മൂലം നാളെ കോടതി പരിഗണിക്കും.  
 

Tags:    
News Summary - comntumpt of court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.