നെടുമങ്ങാട്ടെ ഒരു റേഷന്‍കടയില്‍ വച്ചിരിക്കുന്ന പരാതിപ്പെട്ടി

റേഷന്‍കടകളിൽ പരാതി പെട്ടിയും  

നെടുമങ്ങാട് : റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും ശരിയായവിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഉപഭോക്താവിന് സുവര്‍ണ്ണാവസരമൊരുക്കി പൊതുവിതരണ വകുപ്പ് 'തെളിമ' പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ആദ്യപടിയായി റേഷന്‍ കടകളില്‍ 'തെളിമ' എന്ന പേരില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചു. പരാതി, കാര്‍ഡിന്റെ കോപ്പി, ആധാറിന്റെ പകര്‍പ്പ് എന്നിവ പെട്ടിയിലിട്ടാല്‍ മതി. 15-ദിവസത്തിനകം അത് പരിഗണിച്ച് പരിഹാരം ഉണ്ടാകും. ആധാര്‍നമ്പര്‍ റേഷന്‍കാര്‍ഡില്‍ ചേര്‍ക്കുക, കാര്‍ഡ് ഉടമകളുടെ പേരിലെ തെറ്റ്, കാര്‍ഡുമായുള്ള ബന്ധം, എല്‍.പി.ജി, വൈദ്യുതി കണക്ഷന്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ ഇപ്പോള്‍ തിരുത്താം.

കൂടാതെ റേഷന്‍കാര്‍ഡില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ച വിവരങ്ങളും ഡിപ്പോ ലൈസന്‍സി, സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും പരാതിപ്പെട്ടിയിലിടാം. പെട്ടി പൂട്ടി റേഷനിങ് ഇന്‍സ്പകര്‍ താക്കോല്‍ സൂക്ഷിക്കണം. എല്ലാ ആഴ്ചയും അവസാനത്തെ പ്രവൃത്തി ദിവസം റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ റേഷന്‍ കടകളിലെത്തി പെട്ടി പരിശോധിച്ച് പരാതികള്‍ ശേഖരിച്ച് താലൂക്ക് സപ്ലൈഓഫീസര്‍ക്ക് കൈമാറും. പരാതികള്‍ എ.ആര്‍.ഡി തല വിജിലന്‍സ് കമ്മിറ്റിയാണ് പരിശോധിക്കുന്നത്. നവംബര്‍ 15-മുതല്‍ ഡിസംബര്‍ 15-വരെയാണു പരാതി സമര്‍പ്പിക്കാനുള്ള സമയം. 

Tags:    
News Summary - Complaint box at ration shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.