പറവൂർ: കോവിഡ് ഭീതിയിൽ നഗരം വീർപ്പുമുട്ടുമ്പോൾ ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകർ ജാഗ്രത പുലർത്താതെ ജനസമ്പർക്കം നടത്തുന്നതായി ആക്ഷേപം. പറവൂർ വെസ്റ്റ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡൻറും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമായ എം.ജെ. രാജുവിനും മറ്റൊരു ബോർഡ് അംഗത്തിനെതിരെയുമാണ് പരാതി.
ഇവർ അംഗങ്ങളായ ബാങ്കിലെ മറ്റൊരു ബോർഡ് അംഗവും നഗരസഭ കൗൺസിലറുമായ ഡെന്നി തോമസ് നിലവിൽ ക്വാറൻറീനിലാണ്. എട്ടാം വാർഡിൽ രോഗം സ്ഥിരീകരിച്ച വൈദിക വിദ്യാർഥിയുമായി സമ്പർക്കം വന്നതോടെയാണിത്.
ക്വാറൻറീനിൽ പോകുന്നതിനുമുമ്പ് യോഗങ്ങളിൽ ഉൾപ്പെടെ പങ്കെടുത്തതായി പറയുന്നു.
പൊതുപ്രവർത്തകർ ഇത്തരം അനാസ്ഥകൾ കാട്ടുന്നതിനെതിരെ രണ്ടാം വാർഡ് കൗൺസിലർ സുനിൽ സുകുമാരൻ കലക്ടർക്കും ആരോഗ്യവിഭാഗം മേധാവികൾക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.