രാജ്ഭവനിലെ ജാതിപീഡന പരാതി: ഗാർഡൻ വിഭാഗം ഉദ്യോഗസ്ഥരെ പ്രതി ചേർത്തു

തിരുവനന്തപുരം: ജാതിപീഡന പരാതിയിൽ രാജ്ഭവനിലെ ഗാർഡൻ വിഭാഗം ഉദ്യോഗസ്ഥരെ പ്രതി ചേർത്തു. രാജ്ഭവനിലെ ഗാർഡൻ വിഭാഗം സൂപ്പർവൈസർ ബൈജു, ഹെഡ് ഗാർഡൻ അശോകൻ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി മ്യൂസിയം പൊലീസാണ് കേസെടുത്തത്.

രാജ്ഭവനിലെ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വിതുരയിലെ ആദിവാസി യുവാവ് വിജേഷ് കാണിയുടെ മരണം ജാതിപീഡനത്തെ തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു. വിജേഷിന്റെ മാതാപിതാക്കൾ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി സംസ്ഥാന പട്ടികവർഗ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിനിടെ, വിജേഷ് കാണി നേരിട്ടതിന് സമാനമായ ജാതിപീഡനം അനുഭവിക്കേണ്ടി വന്നെന്ന പരാതിയുമായി വിഴിഞ്ഞം സ്വദേശി മുരളീധരനും രംഗത്തെത്തി. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

മേലുദ്യോഗസ്ഥർ കേട്ടാലറയ്ക്കുന്ന ഭാഷയിൽ മുരളീധരനെ ജാതിയധിക്ഷേപം നടത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പുലയർക്കും കാട്ടുജാതിക്കാർക്കും ജോലി ചെയ്യാനുള്ള ഇടമല്ല രാജ്ഭവനെന്ന് പറഞ്ഞതായും എഫ്.ഐ.ആറിൽ ഉണ്ട്.

Tags:    
News Summary - Complaint of caste harassment in Raj Bhavan: case against garden department officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.