തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ കാണാൻ സെക്രേട്ടറിയറ്റ് സൗത്ത് ബ്ലോക്കിലെത്തിയ പി.ജി അസോസിയേഷന് നേതാവായ വനിത ഡോക്ടറെ ജീവനക്കാരന് അപമാനിച്ചതായി പരാതി. സംസ്ഥാന പ്രസിഡൻറ് എം. അജിത്രയാണ് ഐ.ടി സെക്രട്ടറിയുടെ ഡ്രൈവര്‍ക്കെതിരെ വനിത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
മാനസിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് പരാതി നല്‍കിയെന്നും അജിത്ര പറഞ്ഞു. അനുമതി കിട്ടിയതനുസരിച്ചാണ് വ്യാഴാഴ്ച ഉച്ചക്ക് ഒന്നേകാലോടെ സൗത്ത് ബ്ലോക്കിലെത്തിയത്.
ഒരു മണിക്കൂറോളം കാത്തിരുന്നശേഷം ഒന്നേകാലോടെ ഒരു ജീവനക്കാരനെത്തി 'കാൽ കേറ്റിവെച്ച് ഇരിക്കാന്‍ പാടില്ലെന്ന്' ആവശ്യപ്പെട്ടു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ഇവിടെ വലിയ ആളുകള്‍ വരുന്നിടമാണെന്നും ഇറങ്ങിപ്പോകണമെന്നും പറഞ്ഞു. സ്ത്രീകള്‍ കാല് കയറ്റിവെച്ച് ഇരിക്കാന്‍ പാടില്ലേയെന്ന് ചോദിച്ചപ്പോള്‍ എന്നാല്‍ നീ തുണി ഇല്ലാതെ നടന്നോയെന്ന്' പറഞ്ഞ് അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു.
സംഭവം വിവാദമായതോടെ നടത്തിയ അന്വേഷണത്തില്‍ ഐ.ടി സെക്രട്ടറിയുടെ ഡ്രൈവര്‍ ആണെന്നും ബോധ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.