തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ മുന്നണിയിലെ മുഖ്യ കക്ഷികളിൽ ഉണ്ടായിരിക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ യു.ഡി.എഫിന് വെല്ലുവിളിയാകുന്നു. പാർട്ടി പുനഃസംഘടനയുമായി ബന്ധെപ്പട്ട് കോൺഗ്രസിലും 'ഹരിത' വിഷയത്തിൽ മുസ്ലിം ലീഗിലും തർക്കം രൂക്ഷമാണ്. പാർട്ടി പദവികൾ പങ്കിടുന്നത് സംബന്ധിച്ച് കേരള കോൺഗ്രസ് ജോസഫ് പക്ഷത്ത് ഉടലെടുത്ത കലഹത്തിന് പരിഹാരമായിട്ടുമില്ല. കരുത്ത് തിരിച്ചുപിടിക്കാനുള്ള യു.ഡി.എഫിെൻറ ശ്രമങ്ങളെപ്പോലും പിേന്നാട്ടടിക്കുന്ന നിലയിലേക്കാണ് മുഖ്യകക്ഷികളിലെ ആഭ്യന്തരപ്രശ്നങ്ങൾ എത്തിനിൽക്കുന്നത്.
പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അധ്യക്ഷനെയും ഹൈകമാൻഡ് തീരുമാനിച്ചതോടെ തുടങ്ങിയ നിഴൽയുദ്ധം പാർട്ടി പുനഃസംഘടനാ ചർച്ചയോടെ ഏറ്റുമുട്ടലിലേക്കെത്തിയിരിക്കുകയാണ്. കരുത്ത് നേടാൻ ഗ്രൂപ് നേതാക്കളും പുതുനേതൃത്വവും നടത്തുന്ന നീക്കം പാർട്ടിയെ എവിടെ എത്തിക്കുമെന്ന ആശങ്ക പ്രവർത്തകരിൽ ശക്തമാണ്. അതിനിടെയാണ് മുെമ്പങ്ങുമുണ്ടാകാത്തവിധം മുസ്ലിം ലീഗിൽ ആഭ്യന്തരപ്രശ്നങ്ങൾ മൂർച്ഛിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാതെ വന്നതോടെയാണ് ലീഗിൽ തർക്കം രൂക്ഷമായത്. പാര്‍ട്ടി മുഖപത്രവുമായി ബന്ധെപ്പട്ടുയർന്ന ഫണ്ട് വിവാദം നിലവിലെ നേതൃത്വത്തെ ഉന്നമിട്ട് തന്നെയായിരുന്നു. പാണക്കാട് കുടുംബാംഗം തന്നെ കക്ഷിചേർന്നതോടെ വിവാദം ആളിക്കത്തിെയങ്കിലും അപകടം തിരിച്ചറിഞ്ഞ നേതൃത്വം ഒരുവിധം പരിഹരിച്ചു.
അതിനു പിന്നാലെയാണ് ഹരിതവിവാദം. ഇത് മലബാറിൽ ലീഗിെൻറ കരുത്ത് തകർക്കാൻ അവസരം കാത്തുനിൽക്കുന്നവർക്ക് സഹായകവുമാണ്. ഏത് പ്രതിസന്ധിയിലും ശക്തമായി മുന്നോട്ടുപോകാൻ യു.ഡി.എഫിന് പിൻബലമായിരുന്ന ലീഗിെൻറ തളർച്ച മുന്നണിക്കുതന്നെ തിരിച്ചടിയാകും.
പാർട്ടി ഭാരവാഹിത്തവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ ഉരുണ്ടുകൂടിയ തർക്കം അതേപടി തുടരുകയാണ്. അത് കാരണം പാർട്ടിയുടെ പ്രവർത്തനം തന്നെ മരവിച്ച നിലയിലാണ്. ഭരണത്തുടർച്ച ലഭിച്ച പിണറായി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള നിരിവധി വിഷയങ്ങളാണ് കുറഞ്ഞ കാലയളവിനുള്ളിൽ പ്രതിപക്ഷത്തിന് ലഭിച്ചത്.
എന്നാൽ, മുഖ്യപാർട്ടികളിലെ തര്‍ക്കങ്ങൾ കാരണം അതൊന്നും വേണ്ടവിധം ഉപയോഗിക്കാൻ യു.ഡി.എഫിന് കഴിയാത്ത സാഹചര്യമാണ്. ഇതിൽ യു.ഡി.എഫ് അണികളും കടുത്ത അമർഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.