തിരുവനന്തപുരം: ശേഷിക്കുന്ന പുനഃസംഘടനയിൽ അർഹമായ വിഹിതം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സജീവമാകാൻ ഗ്രൂപ് നേതൃത്വങ്ങൾ താഴെത്തട്ടിൽവരെ നിർദേശം നൽകി. ശേഷിക്കുന്ന പുനഃസംഘടനയിൽ കൂടിയാലോചനയും അർഹമായ പരിഗണനയും ഹൈകമാൻഡ് ഉറപ്പുനൽകിയെന്നും നേതാക്കൾ അടുത്ത വിശ്വസ്തരെ അറിയിച്ചു. ബൂത്തു മുതൽ കെ.പി.സി.സി വരെയുള്ള പുനഃസംഘടനകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ഗ്രൂപ്പുകൾ ലക്ഷ്യമിടുന്നത്. ഒപ്പംനിന്നാൽ മാത്രമേ ശേഷിക്കുന്ന പുനഃസംഘടനയിൽ പദവികളിലേക്ക് ഗ്രൂപ് പ്രതിനിധിയായി പരിഗണിക്കുകയും നിർദേശിക്കുകയും ചെയ്യൂവെന്ന സന്ദേശമാണ് ഇടത്തട്ടിലെ നേതാക്കളെ ഗ്രൂപ്നേതൃത്വം അറിയിച്ചിരിക്കുന്നത്.
അതിനിടെ ഡി.സി.സി, കെ.പി.സി.സി പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ സംസ്ഥാനനേതൃത്വം നീക്കം തുടങ്ങി. ഇതു സംബന്ധിച്ച് നേതൃതലത്തിൽ അനൗപചാരിക ചർച്ചകൾക്ക് തുടക്കമിട്ട നേതൃത്വം അടുത്തയാഴ്ചയോടെ വിപുലമായ കൂടിയാലോചനകളിലേക്ക് കടന്നേക്കും. മെറിറ്റ് അടിസ്ഥാനത്തിലേ താഴെത്തട്ടിൽ വരെ ഭാരവാഹികളെ തീരുമാനിക്കൂെവന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
എന്നാൽ, ഡി.സി.സി അധ്യക്ഷന്മാരുടെ കാര്യത്തിൽ പിഴച്ച ഗ്രൂപ് നേതൃത്വങ്ങൾ, ശേഷിക്കുന്ന പുനഃസംഘടന മുന്നിൽക്കണ്ട് വിലപേശൽ ശേഷി കൂട്ടാനാണ് നോക്കുന്നത്. പാർട്ടിയിൽ സമാധാനാന്തരീക്ഷത്തിനുള്ള ശ്രമം സംസ്ഥാന നേതൃത്വത്തിെൻറ ഭാഗത്തുനിന്നും ചൊവ്വാഴ്ച ഉണ്ടായി. മുതിർന്ന നേതാക്കൾക്കു പോലും കടുത്തഭാഷയിൽ മറുപടി നൽകിയ സംസ്ഥാനനേതൃത്വം ചൊവ്വാഴ്ച മാധ്യമങ്ങളെ അഭിമുഖീകരിച്ചപ്പോൾ സംയമനത്തിെൻറ സ്വരമാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.