ചാരുംമൂട്: നൂറനാട് പഞ്ചായത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം അമ്പതോളം പേർ കേരള കോൺഗ്രസ്-എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നൂറനാട് പഞ്ചായത്തിൽ ശ്രദ്ധേയമായ രാഷ്ട്രീയ ധ്രുവീകരണമുണ്ടാകുമെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത പാർട്ടി നേതാവ് ജെ. അശോക് കുമാർ പറഞ്ഞു.
താമരക്കുളം, വള്ളികുന്നം, പാലമേൽ, ചുനക്കര പഞ്ചായത്തുകളിൽനിന്ന് യു.ഡി.എഫ്, കോൺഗ്രസ് പ്രാദേശിക നേതാക്കളായിരുന്നവരടക്കം നൂറുകണക്കിന് പേർ അടുത്തുതന്നെ കേരള കോൺഗ്രസിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
12ന് വൈകീട്ട് അഞ്ചിന് പാർട്ടി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കും. കോൺഗ്രസിൽനിന്ന് രാജിെവച്ച് കേരള കോൺഗ്രസ് -എമ്മിൽ ചേർന്ന കോൺഗ്രസ് നൂറനാട് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സോമൻ മാധവൻ, ബാബു കലഞ്ഞിവിള, നൂറനാട് മണ്ഡലം മുൻ പ്രസിഡൻറ് പ്രദീപ് കിടങ്ങയം, സെക്രട്ടറി വേണു പാലമേൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.