തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനയുടെ ആ മുഖം വായിക്കാൻ തീരുമാനം. ദേശീയ പതാക ഉയർത്തിയശേഷം സ്കൂൾ ലീഡർ ഭരണഘടനയുടെ ആമുഖത്തിെൻറ മലയാള വിവർത്തനം ചൊല്ലിക്കൊടുക്കുകയും വിദ്യാർഥികൾ ഏറ്റുചൊല്ലുകയും ചെയ്യും.
26 മുതൽ 30 വരെ ഭരണഘടന സംരക്ഷണവുമായി ബന്ധപ്പെട്ട് ‘നൈതികം’ പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികളും സ്കൂളുകളിൽ സംഘടിപ്പിക്കും. ഇതുസംബന്ധിച്ച് സ്കൂളുകൾക്ക് വെള്ളിയാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദനിർദേശം അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.