ശാന്തൻപാറയിലെ ഓഫിസ്​ നിർമാണം: സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ്

കൊ​ച്ചി: ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ​യി​ലെ സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ്​ നി​ർ​മാ​ണം നി​ർ​ത്തി​വെ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട ചൊ​വ്വാ​ഴ്ച രാ​ത്രി​യും നി​ർ​മാ​ണം തു​ട​ർ​ന്ന സം​ഭ​വ​ത്തി​ൽ ഹൈ​കോ​ട​തി സ്വ​മേ​ധ​യ കോ​ട​തി​യ​ല​ക്ഷ്യ കേ​സെ​ടു​ത്തു. ഇ​ടു​ക്കി ജി​ല്ല സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ കേ​​സെ​ടു​ത്ത കോ​ട​തി, തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഹൈ​കോ​ട​തി ര​ജി​സ്ട്രി​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ലും ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കും വ​രെ കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ട്ടു. മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ത​ട​യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​രി​ലെ വ​ൺ എ​ർ​ത്ത് വ​ൺ ലൈ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ൽ​കി​യ ഹ​ര​ജി​ക​ളാ​ണ്​ ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്‌​താ​ഖ്, ജ​സ്റ്റി​സ് സോ​ഫി തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

വ്യാ​ഴാ​ഴ്ച കേ​സ്​ പ​രി​ഗ​ണി​ക്ക​വെ, ഉ​ത്ത​ര​വ്​ ലം​ഘി​ച്ച് എ​ങ്ങ​നെ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​തെ​ന്ന് കോ​ട​തി വാ​ക്കാ​ൽ ചോ​ദി​ച്ചു. ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് അ​റി​ഞ്ഞി​ല്ലെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടെ മ​റു​പ​ടി. എ​ന്നാ​ൽ, കേ​സി​ൽ ക​ക്ഷി​യാ​യ ജി​ല്ല സെ​ക്ര​ട്ട​റി കോ​ട​തി ന​ട​പ​ടി​ക​ൾ അ​റി​ഞ്ഞി​ല്ലെ​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Construction of office in Shantanpara: Contempt of court case against CPM Idukki district secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.