തിരുവനന്തപുരം: സഹകരണ കൺസോർട്യവുമായി ധാരണയിലെത്താൻ വൈകിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ മുടങ്ങി. എല്ലാമാസവും പത്തിനുള്ളിൽ ലഭിച്ചിരുന്ന പെൻഷനാണ് 27 ആയിട്ടും കിട്ടാതായത്. തിങ്കൾ, ബുധൻ ദിവസങ്ങൾ മാത്രമാണ് ഇനി ഇൗ മാസം ശേഷിക്കുന്നത്.
സഹകരണ കൺസോർട്യം വായ്പ വഴിയാണ് കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ നൽകുന്നത്. 10 ശതമാനം പലിശ നിരക്ക്. കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ പ്രതിവർഷം അനുവദിക്കുന്ന 1000 കോടിയിൽനിന്നാണ് കൺസോർട്യത്തിനുള്ള തിരിച്ചടവ്.
പെന്ഷന് വിതരണത്തിന് സഹകരണ കൺസോർട്യം പലിശരഹിത വായ്പ അനുവദിക്കുകയോ കുറഞ്ഞ നിരക്കിൽ പലിശ നിരക്ക് ഏർപ്പെടുത്തുകയോ ചെയ്യണമെന്ന കെ.എസ്.ആർ.ടി.സി മാനേജ്മെൻറിെൻറ നിലപാടാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ സഹകരണ കൺസോർട്യവുമായുള്ള കരാറിലെത്താൻ വൈകുകയും പെൻഷൻ മുടങ്ങുകയുമായിരുന്നു.
ഇതോടെയാണ് 40000ത്തോളം പെൻഷൻകാർ പ്രതിസന്ധിയിലായത്. പെന്ഷന് വിതരണത്തിന് സഹകരണ വകുപ്പുമായി ഒപ്പിട്ട ധാരണപത്രത്തിെൻറ കാലാവധി മാര്‍ച്ചില്‍ കഴിഞ്ഞിരുന്നു. 65 കോടി രൂപയാണ് ഒരുമാസം പെന്ഷന് വേണ്ടത്. രണ്ടരക്കോടി രൂപ പലിശയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.