കൊച്ചി: ഭർതൃഗൃഹത്തിലെ പീഡന പരാതി നൽകാൻ വിളിച്ച യുവതിക്ക് വനിത കമീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ നൽകിയ മറുപടി വിവാദത്തിൽ. സ്വകാര്യ ചാനലിൽ നടന്ന ലൈവ് ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈൻ നീതിരഹിതമായി പ്രതികരിച്ചത്.
'2014ൽ ആണ് കല്യാണം കഴിഞ്ഞത്. ഭർത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഭർത്താവിൽ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാകമീഷന് േഫാണിലൂടെ നൽകിയ പരാതിയിൽ പറയുന്നു.
ഇത് കേട്ട ഉടൻ നിങ്ങൾ എന്ത് കൊണ്ട് െപാലീസിൽ പരാതി നൽകിയില്ലെന്നാണ് ജോസഫൈൻ ചോദിച്ചത്. ഞാൻ ആരെയും അറിയിച്ചില്ലെന്ന് യുവതി മറുപടി നൽകുന്നുണ്ട്. എന്നാൽ പിന്നെ അനുഭവിച്ചോ എന്നാണ് യുവതിക്ക് ജോസഫൈൻ നൽകിയ മറുപടി.
ഭർത്താവുമായി യോജിച്ച് ജീവിക്കാൻ താൽപര്യമില്ലെങ്കിൽ സ്ത്രീധനവും നഷ്ടപരിഹാരവും തിരിച്ച് കിട്ടാൻ നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കാനും വനിത കമീഷൻ അധ്യക്ഷ ഉപദേശം നൽകുന്നുണ്ട്. വേണമെങ്കിൽ വനിതകമീഷനിൽ പരാതി നൽകാനും എം.സി ജോസഫൈൻ പറയുന്നുണ്ട്. ജോസഫൈന്‍റെ ഈ മറുപടികളോട് യുവതി പ്രതികരിക്കാതെ സംഭാഷണം അവസാനിക്കുകയാണ് ചെയ്തത്.
ഈ വിഡിയോ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.
ഏതെങ്കിലും സീരിയലിലെ ദുഷ്ട കഥാപാത്രമായ "അമ്മായിയമ്മ " അല്ല, സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായ സഖാവ് എം.സി ജോസഫൈനാണ്... എന്ന് പറഞ്ഞാണ് യൂത്ത്കോൺഗ്രസ് ജനറൽ സെക്രട്ടറിയായ രാഹൂൽ മാങ്കൂട്ടത്തിൽ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.