സന്നിധാനത്ത് ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചു

ശബരിമല: സന്നിധാനത്ത് പ്രവർത്തിക്കുന്ന ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. വലിയ നടപ്പന്തലിന് സമീപമുള്ള ഹോട്ടൽ ആര്യഭവനിലെ പാചകവാതക സിലിണ്ടറിനാണ് തീപിടിച്ചത്.

ശനിയാഴ്ച വൈകിട്ട് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ഹോട്ടലിന് മുൻവശത്തായി ലഘുഭക്ഷണം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന സ്റ്റൗവിന്‍റെ സിലിണ്ടറിനാണ് തീപിടിച്ചത്. തുടർന്ന് ഹോട്ടലിൽ ഉണ്ടായിരുന്ന വരെയും സമീപത്തെ ബാരിക്കേഡിൽ ക്യൂ നിന്നവരെയും പൊലീസ് സ്ഥലത്ത് നിന്നും മാറ്റി.

ദർശനം കഴിഞ്ഞ് മടങ്ങിയവരെ വലിയ നടപ്പന്തലിൽ പൊലീസ് തടഞ്ഞു. സംഭവമറിഞ്ഞെത്തിയ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് തീയണച്ചു.

തീർത്ഥാടകന് പാമ്പ് കടിയേറ്റു

ശബരിമല: പമ്പ - സന്നിധാനം ശരണ പാതയിലെ ശരംകുത്തിയിൽ ക്യൂവിൽ നിന്ന തീർത്ഥാടകന് പാമ്പ് കടിയേറ്റു. തമിഴ്നാട് തൂത്തുക്കുടി തൃച്ചന്തൂർ കുറുമ്പൂർ അന്തമംഗലം കാളിരാജ് (20)നാണ് പാമ്പ് കടിയേറ്റത്.

ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയശേഷം ഇയാളെ പമ്പയിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - cooking gas cylinder caught fire in Hotel at sabarimala sannidhanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.