കൊച്ചി: ‘പഴങ്ങളിൽനിന്നും കോഴിയിറച്ചിയിൽനിന്നും നിപ വൈറസ് മനുഷ്യശരീരത്തിലേക്ക ് പടരും, അതിനാൽ ഇതു രണ്ടും തൊട്ടുപോകരുത്’ കോഴിക്കോട്ട് നേരത്തേ നിപ താണ്ഡവമാടിയപ്പോ ൾ നമ്മുടെയെല്ലാം വാട്ട്സ്ആപ്പിൽ ന്ന വ്യാജ പ്രചാരണങ്ങളിലൊന്നാണിത്. ഒരു ശതമാനം പോലു ം സത്യമില്ലാതെ ആരെങ്കിലുമൊക്കെ പടച്ചുവിടുന്ന ആരോഗ്യ കുറിപ്പുകളും ചിത്രങ്ങളും വിഡ ിയോകളും സ്ഥിരീകരണത്തോടൊപ്പവും വാട്ട്സ്ആപ്പിൽ നിറയുന്നുണ്ട്.
നിപക്കാലത്തേതു പോലെ ‘തൊണ്ടതൊടാതെ’ ഫോർവേഡ് ചെയ്യുന്ന വാട്ട്സ്ആപ്പ് കേശവൻ മാമൻമാർ പണി തുടങ്ങിയെന്നർഥം. തൊണ്ട എപ്പോഴും നനഞ്ഞിരുന്നാൽ കൊറോണ വരില്ലെന്നതാണ് ഏറ്റവുമധികം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ‘പ്രതിരോധ സന്ദേശം’. എന്നാൽ, ഇത് ശുദ്ധ വിഡ്ഢിത്തമാണെന്നും തീർത്തും അശാസ്ത്രീയമാണെന്നും ഡോക്ടർമാർ പറയുന്നു.
പ്രത്യേക മരുന്നോ വാക്സിനോ ചികിത്സയോ ഇല്ലാത്ത കൊറോണക്ക് ബംഗളൂരുവിലെ ഹോമിയോ ആശുപത്രിയിൽ ചികിത്സയുണ്ടെന്ന പ്രചാരണമാണ് വ്യാജ സന്ദേശങ്ങളിലെ മറ്റൊന്ന്. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലെ മാർക്കറ്റ് എന്ന പേരിലിറങ്ങിയ വിഡിയോ വാട്ട്സ്ആപ്പ് ഉപയോഗിക്കാത്തവർ പോലും കണ്ടുകാണും. എന്നാലിത് ചൈനയിലൊന്നുമല്ലെന്നതാണ് സത്യം. നമ്മൾ മാർക്കറ്റിൽ ഇറച്ചിയും മീനും വിൽക്കാൻ വെച്ചതുപോലെ ഇന്തോനേഷ്യയിലെ മാർക്കറ്റിൽ പാമ്പ്, എലി, ഉൾെപ്പടെയുള്ള ജീവികളെ വിൽക്കാൻ വെച്ചിരിക്കുന്നതാണ് വാട്ട്സ്ആപ്പിൽ കണ്ട ’കൊറോണ മാർക്കറ്റ്’.
തീർന്നില്ല, ഇനിയുമുണ്ട് സാധാരണക്കാർ ഒറ്റയടിക്ക് വിശ്വസിക്കാനിടയുള്ള വ്യാജ പ്രചാരണങ്ങൾ. നോൺ വെജ് കഴിച്ചാൽ കൊറോണ വരുമെന്ന് ഒരു ഗ്രൂപ്പിൽ കാണുമ്പോൾ കൂൾഡ്രിങ്ക്സ്, ഐസ്ക്രീം, കുൽഫി, പ്രിസർവ്ഡ് ഫുഡ്, മിൽക് ഷേയ്ക്ക്, ഫ്രിഡ്ജിൽ വെച്ച ഭക്ഷണം, എന്നിവയെല്ലാം മൂന്നു മാസത്തേക്കെങ്കിലും എല്ലാവരും ഒഴിവാക്കണമെന്ന അപേക്ഷയാണ് മറ്റൊരു സന്ദേശത്തിലുള്ളത്. ഇതിനിടെ മദ്യപിച്ചാൽ കൊറോണ വരില്ലെന്ന ‘വിവര’വും ചില വിരുതൻമാർ പടച്ചുവിട്ടു.
ൈചനയിൽ കൊറോണ ബാധിത പ്രദേശത്ത് തങ്ങളെ പിടിച്ച് പൂട്ടിയിട്ടിരിക്കുകയാണെന്ന തരത്തിലുള്ള ശബ്ദസന്ദേശങ്ങളും വാട്ട്സ്ആപ്പിൽ കറങ്ങിക്കളിക്കുന്നു. കൊറോണ പോലെത്തന്നെ ഇത്തരം സന്ദേശങ്ങൾക്കെതിരെയെല്ലാം ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.