ദമ്പതികൾ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ഓച്ചിറ: ഭർത്താവും ഭാര്യയും വീട്ടിനുള്ളിൽ കഴുക്കോലിൽ തുങ്ങി മരിച്ച നിലയിൽ. ഓച്ചിറ മഠത്തിക്കാരാഴ്മ കിടങ്ങിൽ പുത്തൻവീട്ടിൽ ഉദയൻ (45), ഭാര്യ സുധ (40) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ഏഴോടെയാണ് സംഭവം പുറത്തറിയുന്നത്. സാമ്പത്തിക പരാധീനതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു. മക്കൾ: ഉല്ലാസ്, സൂരജ്. ഓച്ചിറ ഇൻസ്പെക്ടർ നിസ്സാമുദ്ദീന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

Tags:    
News Summary - Couple hanged to death at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.