സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവല്ല: ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തിൽ മുൻമന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിന് നിർദേശം നൽകിയത്.

കൊച്ചി സ്വദേശിയും അഭിഭാഷകനുമായ ബൈജു നോയൽ നൽകിയ ഹർജിയിലാണ് കോടതി നിർദേശം. സി.ആർ.പി.സി 156/ 3 പ്രകാരമാണ് കോടതി ഇടപെടൽ. കീഴ്വായ്പൂർ പൊലീസ് വൈകാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും.

ദേശാഭിമാനം വ്രണപ്പെടുത്തുന്നതാണ് സജി ചെറിയാൻ നടത്തിയ പരാമർശങ്ങൾ എന്നും ഇന്നലെ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നുമുളള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ബൈജു നോയൽ ഹർജി സമർപ്പിച്ചത്. ഇതിന്മേലാണ് ജ‍‍ഡ്ജി രേഷ്മ ശശിധരൻ കേസെടുക്കാൻ നിർദേശം നൽകിയത്.

മന്ത്രി കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. 'ഈ രാജ്യത്ത് ജനങ്ങളെ ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ​വെച്ചിട്ടുണ്ട്' -എന്നുതുടങ്ങുന്നതായിരുന്നു പ്രസംഗം. പ്രസംഗം വിവാദത്തിലായതിനെ തുടർന്ന് ഇന്ന് വൈകീട്ടാണ് മന്ത്രി സജി ചെറിയാൻ രാജിവെച്ചത്. 

പൊന്നാനി പൊലീസിലും പരാതി

പൊ​ന്നാ​നി: ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രാ​യി പ്ര​സം​ഗി​ച്ച മു​ന്‍ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​ന്നാ​നി പൊ​ലീ​സി​ല്‍ അ​ഭി​ഭാ​ഷ​ക​രു​ടെ പ​രാ​തി. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ സി. ​അ​നി​ല്‍, സി. ​കു​ഞ്ഞ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് പ​രാ​തി ന​ല്‍കി​യ​ത്.

Tags:    
News Summary - Court order to file case against Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.