കൊല്ലം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് നിയന്ത്രണ പ്രദേശങ്ങള്‍ പരിമിതപ്പെടുത്തി

കൊല്ലം: കൊല്ലം ജില്ലയിലെ കണ്ടെയ്ന്‍ മെന്‍റ് നിയന്ത്രണ പ്രദേശങ്ങള്‍ ജില്ലാ ഭരണകൂടം പരിമിതപ്പെടുത്തി. കൊല്ലം കോര്‍പ്പറേഷന്‍റെ മുണ്ടയ്ക്കല്‍, കന്‍റോണ്‍മെന്‍റ്, ഉദയമാര്‍ത്താണ്ഡപുരം ഡിവിഷനുകളിലെ മുഴുവന്‍ പ്രദേശങ്ങളിലെയും കണ്ടെയ്ന്‍ മെന്‍റ് സോണ്‍ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.

കൊല്ലം-തിരുവനന്തപുരം ദേശീയ പാതയില്‍ എസ്.എന്‍ കോളജ് ജംങ്ഷന്‍ മുതല്‍ കപ്പലണ്ടി മുക്ക് വരെയുള്ള റോഡും കപ്പലണ്ടി മുക്കില്‍ നിന്നും കടപ്പാക്കട ഭാഗത്തേക്കുള്ള റോഡില്‍ ജവഹര്‍ ജങ്ഷന്‍ വരെയുള്ള റോഡും ജവര്‍ ജങ്ഷനില്‍ നിന്നും ജെ.എന്‍.ആര്‍.എ നഗര്‍-വയല്‍ത്തോപ്പ് ഭാഗം വരെയുള്ള റോഡും കപ്പലണ്ടി മുക്കില്‍ നിന്നും റെയില്‍വേ ക്രോസ് കഴിഞ്ഞ് തുമ്പറ റോഡുകളുടെ ഇരുവശത്തും മാത്രമായി നിയന്ത്രണങ്ങല്‍ പരിമിതപ്പെടുത്തി.

നിലവില്‍ കണ്ടെയ്ന്‍ മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പന്മന ഗ്രാമപഞ്ചായത്തിലെ 10,11 വാര്‍ഡുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 12 ലും തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ 6, 7, 9 വാര്‍ഡുകള്‍, ഇട്ടിവ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 8, 10, 11, 13 വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരും.

കൂടാതെ, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ 4, 5, 6, 7, 8 വാര്‍ഡുകള്‍, ആര്യങ്കാവിലെ 1, 2, 4, 5 വാര്‍ഡുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണങ്ങള്‍ തുടരും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.