കൊല്ലത്ത് കോവിഡ് സ്​ഥിരീകരിച്ചത്​ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ആരോഗ്യ പ്രവര്‍ത്തകക്ക്​

കൊല്ലം: ജില്ലയില്‍ ഞായറാഴ്​ച കോവിഡ്-19 സ്ഥിരീകരിച്ചത്  ആരോഗ്യപ്രവര്‍ത്തകക്ക്​. 42 കാരിയായ ഇവര്‍ കല്ലുവാതുക്കല്‍ സ്വദേശിനിയാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ഇവര്‍ ആശ പ്രവര്‍ത്തകയുമാണ്. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്​. റാന്‍ഡം പരിശോധനയിലൂടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ ചാത്തന്നൂരില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ മൂന്നുപേരും രോഗമുക്തി നേടുകയും ചെയ്​തു.

സംസ്ഥാനത്ത് 14 പേര്‍ക്കാണ് ഞായ​റാഴ്ച​ കോവിഡ് സ്ഥിരീകരിച്ചള്ളത്. മലപ്പുറത്ത്​ നാലുപേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Tags:    
News Summary - Covid 19 Kollam Reports Health Worker -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.