മലപ്പുറം: ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് വിേദശത്തുനിന്നും മടങ്ങിയെത്തിയ പ്രവാസിക്ക്. ഇദ്ദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയിൽ നിലവിൽ ഒരു രോഗി മാത്രമാണുള്ളത്.
കോവിഡ് സ്ഥിരീകരിച്ച അങ്ങാടിപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയില്‍ ഇതുവരെ 23 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാലുമാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. 20 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
ജില്ലയില്‍ ഇപ്പോള്‍ ആകെ നിരീക്ഷണത്തിലുള്ളത് 1,481 പേരാണ്. ഞായറാഴ്ച 300 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 1,481 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 36 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 33 പേരും നിലമ്പൂര്‍, തിരൂര്‍ ജില്ല ആശുപത്രികളിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാള്‍ വീതവുമാണ് ഐസൊലേഷനിലുള്ളത്. 1,054 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 391 പേര്‍ കോവിഡ് കെയര്‍ സെൻററുകളിലും ആരോഗ്യ വകുപ്പിെൻറ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.