തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയമെന്ന് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ സമ്പൂര്‍ണ പൊളിച്ചെഴുത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നു. തീവ്രവ്യാപന മേഖലകൾ വാര്‍ഡ് തലത്തിലോ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലോ അടച്ചിടുന്നതിനാണ് പ്രഥമ പരിഗണന. ഒന്നാംഘട്ടത്തില്‍ താഴേത്തട്ടിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നെങ്കിലും രണ്ടാംഘട്ടത്തില്‍ രോഗവ്യാപനമേഖലയില് ആരോഗ്യവകുപ്പിെൻറ ഇടപെടല്‍ ഫലപ്രദമല്ലെന്ന ആക്ഷേപം ശക്തമാണ്. അതേസമയം, ഇപ്പോഴുള്ള വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കിയേക്കും.
എല്ലാം പൊലീസിനെ ഏൽപിച്ചതും വലിയ തിരിച്ചടിയായെന്നും വിമർശനം ഉയർന്നിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍, വാഹനയാത്രക്കാര്‍ എന്നിവരില്‍നിന്ന് പിഴ ഈടാക്കി ബുദ്ധിമുട്ടിക്കുന്നതില്‍ മാത്രമായി പൊലീസിെൻറ ശ്രദ്ധ. ക്വാറൻറീന് ലംഘനം പോലും കണ്ടെത്താനാകുന്നില്ല. ഇത് രോഗവ്യാപനം ഉയരാന്‍ ഇടയാക്കുന്നു. അതിെൻറ അടിസ്ഥാനത്തിൽ രോഗവ്യാപനം 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ അടച്ചിടുന്നതിനാണ് ആലോചന. 10 ശതമാനത്തില്‍ കൂടുതലുള്ള മേഖലയില്‍ കടുത്ത നിയന്ത്രണം വേണമെന്ന കേന്ദ്രനിര്‍ദേശവും ലഭിച്ചിട്ടുണ്ട്.
മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാനുള്ള ബദൽമാർഗവും ചർച്ചയിലാണ്. കോവിഡ് പോസിറ്റിവാകുന്നവരെ നിരീക്ഷണകേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കുന്നതും ആലോചിക്കുന്നു. എല്ലാ ദിവസവും തുറക്കുന്ന വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരെ ആഴ്ചതോറും കോവിഡ് പരിശോധനക്ക് വിധേയമാക്കണം. നിയന്ത്രണങ്ങളോടെ ജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനുള്ള സൗകര്യം ഒരുക്കാനും ആലോചിക്കുന്നു. കോവിഡ് പരിശോധന പ്രതിദിനം രണ്ടുലക്ഷത്തിലേക്ക് ഉയര്‍ത്തും. കൂടുതൽ ബസുകൾ നിരത്തിലിറക്കി സീറ്റിങ് കപ്പാസിറ്റിയില്‍ മാത്രം യാത്രക്കാരെ കൊണ്ടുപോകണമെന്ന നിര്‍ദേശവും വന്നിട്ടുണ്ട്.
ഇക്കാര്യങ്ങളിൽ തിങ്കളാഴ്ചയോടെ ചീഫ് സെക്രട്ടറി തലത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും. വെള്ളിയാഴ്ച നടന്ന അവലോകനയോഗത്തില്‍ നിലവിലെ നിയന്ത്രണങ്ങളില്‍ കടുത്ത അതൃപ്തി മുഖ്യമന്ത്രി രേഖപ്പെടുത്തിയിരുന്നു. ബദൽ മാർഗനിർദേശം ബുധനാഴ്ചക്കകം സമർപ്പിക്കാനും അദ്ദേഹം നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.